ETV Bharat / state

ആരു വിരുന്നിനു വിളിച്ചാലും പോകുന്നവരാകരുത് പൊലീസ്; സേനയിലെ വനിതാ പങ്കാളിത്തം 15 ശതമാനമാക്കുമെന്നും മുഖ്യമന്ത്രി - pinarayi vijayan on kerala police - PINARAYI VIJAYAN ON KERALA POLICE

ജനകീയ സേന എന്ന നിലയിൽ പൊലീസിലെ ബഹു ഭൂരിപക്ഷം പേരും ജനോൻമുഖമായി മാറ്റത്തിനു വിധേയരായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

CM PINARAYI VIJAYAN IN ASSEMBLY  ആർക്കൊപ്പം വിരുന്നിൽ പങ്കെടുക്കണം  ജനകീയ സേന  WOMEN CHILD FRIENDLY
പിണറായി വിജയന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 6:42 PM IST

തിരുവനന്തപുരം: പൊലീസുകാർ ആർക്കൊപ്പം ഫോട്ടോ എടുക്കണമെന്നും ആർക്കെല്ലാമൊപ്പം വിരുന്നു സത്കാരങ്ങളിൽ പങ്കെടുക്കണം എന്നതും സംബന്ധിച്ച വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആരു വിരുന്നിനു വിളിച്ചാലും പോകുന്നവരാകരുത് പൊലീസ് ഉദ്യോഗസ്ഥരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനകീയ സേന എന്ന നിലയിൽ പൊലീസിലെ ബഹു ഭൂരിപക്ഷം പേരും ജനോൻമുഖമായി മാറ്റത്തിനു വിധേയരായിട്ടുണ്ട്. എന്നാൽ ചെറിയ വിഭാഗം മാറാൻ തയ്യാറല്ല എന്ന ശാഠ്യത്തോടെ നിൽക്കുകയാണ്. അത്തരക്കാരെ പടിപടിയായി സേനയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടെ 108 പേരെ ഇത്തരത്തിൽ പൊലീസ് സേനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ കൂടുതൽ വനിതാ, ശിശു സൗഹൃദ ഇടമാക്കിയിട്ടുണ്ട്. 2016ൽ ആറു ശതമാനമായിരുന്നു സേനയിലെ വനിതാ പങ്കാളിത്തമെങ്കിൽ ഇന്നത് 11 ശതമാനമായി ഉയർന്നു. ഇത് 15 ആക്കി ഉയർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങളിലും കുറ്റകൃത്യങ്ങൾ നടത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നു കളഞ്ഞവരെ കണ്ടെത്തുന്നതിലും മികച്ച ഇടപെടൽ നടത്താൻ പൊലീസിനു കഴിഞ്ഞിട്ട്.

ഈ സർക്കാരിൻ്റെ കാലയളവിൽ 4702 വിജിലൻസ് പരിശോധനകളും 148 അറസ്റ്റുകളും നടന്നിട്ടുണ്ട്. കേരളം അഴിമതിയുടെ കാര്യത്തിൽ ഏറ്റവും പിന്നിലായതിനു കാരണമിതാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഡ്രൈ ഡേ ഒഴിവാക്കണം, ലൈസൻസ് ഫീസും കുറക്കണം; എക്‌സൈസ് മന്ത്രിയോട് ബാർ മുതലാളിമാരുടെ സംഘടന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.