ETV Bharat / state

പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വലിയ തമാശ, നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം; മുഖ്യമന്ത്രി പിണറായി വിജയൻ - pinarayi against priyanaka gandhi - PINARAYI AGAINST PRIYANAKA GANDHI

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം 2019 ലേതിന്‍റെ നേർ വിപരീതമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന പ്രധാനമന്ത്രിയുടെ ആരോപണം രണ്ടു സംസ്ഥാനങ്ങളെയും അപമാനിക്കലാണെന്നും അദ്ദേഹം

PINARAYI AGAINST PRIYANAKA GANDHI  PINARAYI VIJAYAN AGAINST RAHUL  PINARAYI AGAINST MODI SPEECH
Pinarayi Vijayan Against Priyanaka Gandhi, Rahul Gandhi, Narendra Modi
author img

By ETV Bharat Kerala Team

Published : Apr 21, 2024, 1:10 PM IST

പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വലിയ തമാശ, നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം; മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട് : കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്‍റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ഒരുപോലെ പ്രകടിപ്പിക്കുന്ന പരിഭ്രമം. ഈ തെരഞ്ഞെടുപ്പ് ഫലം 2019 ലേതിന്‍റെ നേർ വിപരീതമായിരിക്കും. ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് അദ്ദേഹമെന്നും പിണറായി വിജയൻ കൂട്ടിചേർത്തു.

ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്‍റർ ഫോർ മീഡിയ സ്റ്റഡീസും ട്രാൻസ്പെരൻസി ഇന്‍റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യ കറപ്‌ഷൻ സർവേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോർട്ട് വച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നത്?.

പ്രിയങ്ക ഗാന്ധിയുടെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന ചോദ്യം ഏറ്റവും വലിയ തമാശയാണ്. അവരാരാണ്? അവരുടെ ഭർത്താവ് ആരാണ്?. അവരുമായി ബന്ധപ്പെട്ട ഡിഎൽഎഫ് ആരാണ്. അതുമായി ഉയർന്നു വന്ന ആരോപണങ്ങൾ എന്തൊക്കെയാണ്. ആ ഘട്ടത്തിലുള്ള നടപടികൾ എന്തൊക്കെയാണ്.

170 കോടി രൂപ ഇലക്‌ടറൽ ബോണ്ട് എങ്ങിനെ ബിജെപിയുടെ കയ്യിലേക്ക് പോയി. റിയൽ എസ്റ്റേറ്റിൽ വൻ വഞ്ചന നടത്തിയെന്ന് പറഞ്ഞ ഹരിയാന സർക്കാൻ പിന്നീട് നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞു. അതെല്ലാം രാജ്യത്തിന്‍റെ മുന്നിലുണ്ട്. അറസ്റ്റ് വേണ്ടിയിരുന്നവർക്കെതിരെ അറസ്റ്റുണ്ടായില്ലെങ്കിൽ അത് ചെയ്യാത്തവരോട് നന്ദി പറയുകയാണ് വേണ്ടത്. അല്ലാതെ എന്നെ അറസ്റ്റ് ചെയ്യാൻ പറയുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂർ പൂരം സംബന്ധിച്ച പരാതികൾ കിട്ടിയിട്ടിട്ടുണ്ട്. ഡിജിപിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പറഞ്ഞു. പ്രശ്‌നം ഗൗരവമായാണ് കാണുന്നത്. കള്ളവോട്ട് പരാതിയിലും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പിനെ കുറ്റമറ്റതക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സംവിധാനങ്ങളുണ്ട്. വീട്ടിലെ വോട്ടിൽ ക്രമക്കേട് നടക്കാൻ പാടില്ല. ഇതിനെതിരെ കർശന നടപടി എടുക്കണം. ഫലപ്രദമായ നടപടികൾ കമ്മിഷൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശന് എന്തോ പറ്റിയിട്ടുണ്ട്. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യത വേണം. പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിതെക്കുറിച്ച് ഇല്ലെന്നു ഞാൻ പറഞ്ഞു. എന്നാൽ ആരോപണം ഉന്നയിച്ചയാളെ സതീശൻ കളിയാക്കിയെന്നും പിണറായി പറഞ്ഞു.

പരസ്യങ്ങളിലും ബിജെപി കേരളത്തെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ്. സാമ്പത്തികമായി കേരളത്തിന്‍റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്‍റെ പേരിൽ സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ല എന്ന തിരിച്ചറിവ് സൃഷ്‌ടിക്കുന്ന വെപ്രാളവും നിരാശയുമാണ് തെറ്റായ കാര്യങ്ങൾ പറയാൻ ബിജെപിക്കും പ്രധാനമന്ത്രിക്കും പ്രേരണയാകുന്നത്.

അതേ ദയനീയതയാണ് രാഹുൽ ഗാന്ധിയുടെയും പ്രശ്‌നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം കേരളത്തിൽ വന്ന് മത്സരിച്ചു. ആ ഘട്ടത്തിൽ ജനങ്ങളിൽ ചില തെറ്റിദ്ധാരണകൾ സൃഷ്‌ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ജനങ്ങൾക്ക് യഥാർഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ട് തുടർന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് പച്ചപിടിച്ചില്ല. ഇപ്പോൾ അഞ്ചു വർഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ച് വരികയാണ്.

സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് നിർണായക ഘട്ടത്തിൽ ഒളിച്ചോടിയ നേതാവ് എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്‌തനാണ് എന്ന് വിശ്വസിക്കാൻ തക്ക ബലമുള്ള നിലപാട് രാഹുലിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് വിമർശനം. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയേയും സംഘപരിവാറിനെയും നേരിട്ട് എതിർക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി, വയനാട്ടിൽ രണ്ടാം തവണയും മത്സരത്തിനെത്തിയ രാഹുൽ ഗാന്ധിയിൽ നിന്ന് കൂടുതൽ എന്താണ് നാട് പ്രതീക്ഷിക്കേണ്ടത്?

ഈ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ തന്നെ ഇടതുപക്ഷം ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സംഘപരിവാറിന്‍റെ പിടിയിൽ നിന്ന് ഇന്ത്യ രാജ്യത്തെ മോചിപ്പിക്കാനുള്ള മൂർത്തമായ സമീപനമാണ് ഞങ്ങൾ മുന്നോട്ടു വച്ചത്. കോൺഗ്രസോ? വർഗീയ വിഭജനത്തിന്‍റെ അജണ്ടയായി ബി ജെ പി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് മിണ്ടാൻ കോൺഗ്രസ് തയാറായോ?

ബിജെപിയെ പേടിച്ച് മുസ്ലിം ലീഗിന്‍റെ കൊടിയും സ്വന്തം പതാകയും ഒളിപ്പിച്ചു വെച്ച പാപ്പർ രാഷ്ട്രീയമല്ലേ രാഹുൽ ഗാന്ധിയുടെ പാർട്ടി കൈകാര്യം ചെയ്യുന്നത്? കൊടി പിടിച്ച ലീഗുകാരെ തല്ലുന്ന കോൺഗ്രസ്, സി എ എ വിഷയത്തിൽ പരസ്യം കൊടുത്ത പത്രം കത്തിക്കുന്ന ലീഗ്- ഇതാണ് യുഡിഎഫിലെ ഇന്നത്തെ അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സംഘപരിവാർ മനസോ അതോ മതനിരപേക്ഷ മനസോ? രാഹുൽ ഗാന്ധിയോട് വീണ്ടും ചോദ്യവുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.