ETV Bharat / state

കബളിപ്പിക്കുന്നത് ബാവലിപ്പുഴയോ അതോ ഒളിച്ചു കളിക്കുന്ന മഴയോ: ഉറക്കമില്ലാതെ കൊട്ടിയൂരുകാര്‍ - RAIN NEWS - RAIN NEWS

താളം തെറ്റിയ മഴയുടെ വരവുമൂലം അതിവര്‍ഷമുണ്ടാകുമോ എന്ന ആശങ്കയിലാണ് കൊട്ടിയൂര്‍ മേഖലയിലെ ജനങ്ങള്‍.

HEAVY RAIN ISSUE IN KOTTIYOOR  അമ്പായത്തോട് മലയിലെ ഉരുള്‍പൊട്ടല്‍  HILL RAIN  കൊട്ടിയൂര്‍ മലനിരകള്‍
- (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 8:14 PM IST

Updated : Jun 11, 2024, 10:58 PM IST

കര്‍ഷകന്‍ സംസാരിക്കുന്നു (ETV Bharat)

കണ്ണൂര്‍: മഴയുടെ ഒളിച്ചുകളി കൊട്ടിയൂര്‍ മേഖലയിലെ ജനങ്ങളില്‍ ഭീതി സൃഷ്‌ടിക്കുന്നു. 2018 ആഗസ്‌ത് മാസം കൊട്ടിയൂര്‍ വനത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ ഇന്നും അവര്‍ മറന്നിട്ടില്ല. ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്‌ടങ്ങളുടെ ദുരിതത്തില്‍ നിന്ന് കര്‍ഷക സമൂഹം ഇനിയും മോചിതരായിട്ടില്ല.

നെല്ലിയോടി മലയില്‍ അന്ന് ഉണ്ടായ വിളളലും അമ്പായത്തോട് മലയിലെ ഉരുള്‍പൊട്ടല്‍ ഭീഷണിയും മഴക്കാലത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മൂവായിരത്തോളം അടി ഉയരത്തില്‍ നില കൊള്ളുന്ന അമ്പായത്തോട് മല വയനാട് ജില്ലക്ക് അതിരിടുന്ന വലിയ മലയാണ്. താളം തെറ്റിയ മഴയുടെ വരവുമൂലം അതിവര്‍ഷമുണ്ടാകുമോ എന്നതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ചോദ്യം. മേഘ വിസ്‌ഫോടനത്തിന് തുല്യമായ മഴ വന്ന് പതിക്കുമോ എന്ന പേടിയും ജനങ്ങളിലുണ്ട്. ബാവലിപ്പുഴയില്‍ ഇപ്പോള്‍ പേരിന് മാത്രമേ വെളളമുള്ളൂ. വര്‍ഷകാലമാണെന്ന യാതൊരു സൂചനയും ഇപ്പോള്‍ പുഴയിലില്ല.

സാധാരണ നിലയില്‍ മഴക്കാലമായാല്‍ പശ്ചിമഘട്ടത്തിന് ചേര്‍ന്ന് നില്‍ക്കുന്ന കൊട്ടിയൂര്‍, കണിച്ചിയാര്‍, കേളകം പഞ്ചായത്തുകളില്‍ വെള്ളം നിറഞ്ഞ് പരസ്‌പരം ബന്ധപ്പെടാത്ത അവസ്ഥയിലാകും. എന്നാല്‍ ഇപ്പോള്‍ ചീങ്കണ്ണിപ്പുഴയും ബാവലിപ്പുഴയും സംഗമിക്കുന്ന ഇടത്തും വെള്ളം പേരിനു മാത്രമേയുള്ളൂ. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ ഇരു കരകളും വേര്‍പ്പെട്ടു പോയിരുന്നു. പൂളക്കുറ്റിയിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നു. അറുപത് കുടുംബങ്ങളില്‍ 250 പേര്‍ മറുകരയില്‍ ഒറ്റപ്പെട്ട് പോയതും ഓര്‍ക്കാനാവാത്ത ദുരന്തമാണ്.

കണിച്ചിയാറില്‍ പത്തേക്കറിലെ പതിനായിരത്തോളം വരുന്ന നേന്ത്രവാഴകള്‍ 2500 ചേന, 3000 ല്‍ പരം കപ്പ, അത്ര തന്നെ കവുങ്ങ് എല്ലാം പേമാരിയില്‍ പെട്ടുപോയിരുന്നു. ഏലപ്പീടികയിലും തൊണ്ടിയിലും നഷ്‌ടപ്പെട്ടത് വീടുകളായിരുന്നു. കേളകം പഞ്ചായത്ത് പൊയ്യമലയിലെ കുടിവെള്ള പദ്ധതി തന്നെ ബാവലിപ്പുഴ കവര്‍ന്ന് കൊണ്ടു പോയി. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പതിനഞ്ച് കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടാവുകയും ചെയ്‌തു.

കൊട്ടിയൂര്‍ മലനിരകളാണ് ഈ മേഖലയിലെ ദുരന്തങ്ങളുടെ കേന്ദ്ര സ്ഥാനം. പാലുകാച്ചിയും ചപ്പമലയും അമ്പായത്തോട് മലയും എല്ലാം ഉറക്കം കെടുത്തുന്നവയാണ്. ഇതുവരെ തിമര്‍ത്തു പെയ്യാത്ത മഴ രണ്ടോ മൂന്നോ മണിക്കൂറോ ഒരു ദിവസമോ അതി ശക്തമായി വന്നു പതിച്ചാല്‍ കൊട്ടിയൂര്‍ മേഖലയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല.

എല്ലാ ദിവസവും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴക്ക് സാധ്യത എന്ന് പറയുമ്പോഴും ഇവിടെ സാധാരണ തോതില്‍ പോലും മഴ ലഭിക്കുന്നില്ല. ഓറഞ്ച്, യെല്ലോ അലര്‍ട്ട്കളൊന്നും ഈ മേഖലയെ ഇതുവരെ ബാധിച്ചിട്ടില്ല. മഴ അതിരൂക്ഷമായാലും ദിവസങ്ങള്‍ നീണ്ടു പോയാലും കൊട്ടിയൂര്‍ മേഖല ആശങ്കപ്പെടേണ്ട അവസ്ഥയാണുള്ളത്. പുഴകള്‍ കരകവിഞ്ഞൊഴുകിയാല്‍ 2018 ലേയും 19 ലേയും നാശനഷ്‌ട കണക്കുകള്‍ക്ക് ഇരട്ടിയാവും ഇവിടെ നാശനഷ്‌ടങ്ങള്‍.

ALSO READ: ഒറ്റമഴ പെയ്‌താല്‍ മുണ്ടകം മുങ്ങും; ഭീതിയില്‍ ജനങ്ങള്‍, അടിയന്തര നടപടി വേണമെന്ന് ആവശ്യം

Last Updated : Jun 11, 2024, 10:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.