ETV Bharat / state

പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച കേസ്; 7 വര്‍ഷം ഒളിവില്‍ കഴിഞ്ഞു, പിടിയിലായ പ്രതിക്ക് 23 വര്‍ഷം കഠിനതടവ് - POCSO CASE ACCUSED ARRESTED - POCSO CASE ACCUSED ARRESTED

2016 ൽ പെൺകുട്ടിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്‌ദാനം നൽകി സുഹൃത്തിൻ്റെ വീട്ടിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. ഇപ്പോൾ അതിവേഗ സ്പെഷ്യൽ കോടതി 23 വർഷം കഠിനതടവും ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയും വിധിച്ചു.

POCSO CASE IN PATHANAMTHITTA  പോക്‌സോ കേസ്  പത്തനംതിട്ട വാര്‍ത്തകള്‍  അടൂർ അതിവേഗ സ്പെഷ്യൽ കോടതി
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 8:09 AM IST

Updated : Jun 25, 2024, 9:58 AM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ സ്പെഷ്യൽ കോടതി. കൊല്ലം സ്വദേശിയായ 36കാരനാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.

2016 ലാണ് കേസിനാസ്‌പദമായ സംഭവം. 17 കാരിയുമായി പ്രണയത്തിലായശേഷം ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും വിവാഹവാഗ്‌ദാനം നൽകുകയും തുടർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവിൻ്റെ പരാതിയിൽ അടൂർ പൊലീസാണ് കേസ് എടുത്തത്.

അടൂർ ഡിവൈഎസ്‌പി ആയിരുന്ന ആർ ബിനുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഏഴ് വർഷത്തിന് ശേഷം ആലുവയിലെ വാഴക്കുളത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അവരുമായി ചങ്ങാത്തത്തിലായ ഇയാൾ, അവർക്കൊപ്പം താമസമാക്കുകയും പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിക്കുകയും ചെയ്‌തു. പിന്നീട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരവേയാണ് പൊലീസ് പ്രതിയെ കുടുക്കിയത്.

Also Read: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസ്; കുറ്റപത്രം സമ‍‍‍‍ർപ്പിച്ച് അന്വേഷണ സംഘം

Last Updated : Jun 25, 2024, 9:58 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.