ETV Bharat / state

ശബരിമല തീര്‍ഥാടനം; 10000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്, കൂടുതല്‍ സജ്ജീകരണം ഒരുങ്ങുന്നു - SABARIMALA NEW PARKING ARRANGEMENTS

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നു. 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം ജില്ല കലക്‌ടര്‍ എസ് പ്രേം കുമാര്‍ വിലയിരുത്തി.

SABARIMALA 10000 VEHICLE PARKING  ശബരിമല തീര്‍ഥാടന സജ്ജീകരണം  SABARIMALA NEWS  MALAYALAM LATEST NEWS
Sabarimala new arrangements (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 8:29 PM IST

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ല കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്ത് വിഭാഗം, വാട്ടര്‍ അതോറിറ്റി, എന്‍എച്ച് എന്നിവയുടെ ഇലവുങ്കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ പരിശോധിച്ചു.

മണ്ണാറകുളഞ്ഞി, കുമ്പളാംപൊയ്‌ക, വടശ്ശേരിക്കര, കന്നാംപാലം, മാടമണ്‍, കൂനങ്കര, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പ്രവൃത്തികളുടെ പുരോഗതിയും വിശകലനം ചെയ്‌തു. നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനായി മരങ്ങള്‍ മുറിക്കുകയും പാറകളും കല്ലുകളും മാറ്റുകയും ചെയ്യുന്നതായി കലക്‌ടര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

ശബരിമലയില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നു (ETV Bharat)

പത്തനംതിട്ട-പമ്പ റോഡില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം, എന്‍എച്ച് വകുപ്പുകളുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരചില്ലകള്‍ വെട്ടി മാറ്റണം. റോഡരികുകളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷ വേലികള്‍ ഉറപ്പാക്കണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റോഡിലേക്ക് പടര്‍ന്ന കാട് വെട്ടിതെളിക്കണം. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. റോഡിന്‍റെ ടാറിങ് പ്രവൃത്തികള്‍ സമയബന്ധതിമായി പൂര്‍ത്തിയാക്കണം. വാട്ടര്‍ അതോറിറ്റിയുടെ നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രവൃത്തി ഉള്‍പ്പടെയുള്ളവ തീര്‍ഥാടനം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിര്‍ദേശവും നല്‍കി.

Also Read: ഓൺലൈന്‍ ബുക്കിങ് മാത്രമാക്കിയത് ഭക്തരുടെ സൗകര്യത്തിനെന്ന് വി എന്‍ വാസവന്‍; ഗുരുതര പ്രതിസന്ധിയാകുമെന്ന് പ്രതിപക്ഷ നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.