ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : മുഖ്യപ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസുകാരന് ജാമ്യം - PANTHEERANKAVU DOMESTIC VIOLENCE CASE UPDATES

author img

By ETV Bharat Kerala Team

Published : Jun 5, 2024, 4:12 PM IST

മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാൻ സഹായിച്ചതാണ് അഞ്ചാം പ്രതിക്കെതിരായ കേസ്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് ഉപാധികളോടെ.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്  അഞ്ചാം പ്രതിക്ക് മുൻകൂർ ജാമ്യം  ACCUSED POLICEMAN GOT ANTICIPATORY BAIL  കോഴിക്കോട്
PANTHEERAMKAVU DOMESTIC VIOLENCE CASE UPDATES (ETV Bharat)

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പൊലീസുകാരന് മുൻകൂർ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസറായിരുന്ന ശരത് ലാലിനാണ് കോടതി മുൻകൂർ ജാമ്യം നല്‍കിയത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നതാണ് ശരത് ലാലിനെതിരായ കേസ്. ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. ശരത് ലാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് അപേക്ഷ വീണ്ടും പരിഗണിച്ചാണ് കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യപ്രതിയായ രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്‌തിരുന്നു.

നേരത്തെ കേസില്‍ മുഖ്യപ്രതിയായ രാഹുലിൻ്റെ അമ്മയ്ക്കും സഹോദരിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസില്‍ രാഹുലിൻ്റെ അമ്മ ഉഷ കുമാരിയെയും സഹോദരി കാർത്തികയെയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു.

സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് തവണ അന്വേഷണസംഘം നോട്ടീസ് നല്‍കിയെങ്കിലും ഇവർ എത്തിയിരുന്നില്ല.

ALSO READ : വിവാഹിതനെന്നത് മറച്ചുവച്ചു, രാഹുൽ നടത്തിയത് വിവാഹ തട്ടിപ്പ്, ഒത്തുതീർപ്പിനില്ല ; പന്തീരാങ്കാവ് കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.