ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയുടെ അമ്മയ്ക്കും സഹോദരിക്കും പങ്കെന്ന് പൊലീസ് കോടതിയില്‍ - Pantheeramkavu Domestic Violence

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയുടെ അമ്മയ്‌ക്കും സഹോദരിക്കും പങ്കുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

DOMESTIC VIOLENCE CASE  പന്തിരങ്കാവ് കോഴിക്കോട്  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്  അമ്മയ്ക്കും സഹോദരിക്കും പങ്ക്
PANTHEERAMKAVU DOMESTIC VIOLENCE (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 22, 2024, 8:22 AM IST

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കുള്ളതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി ഗോപാലിൻ്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരെ പ്രതി ചേർത്ത് കുറ്റകൃത്യത്തിൽ ഇവർക്ക് പങ്ക് വ്യക്തമാക്കിയാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതി സ്ഥാനത്തുള്ള ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അത് കേസിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രതിചേർത്ത സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത്ത് ലാലിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്താനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. ഇന്ന് അറസ്‌റ്റ് ഉണ്ടാവുമെന്നാണ് സൂചന.

സംഭവ ദിവസം സ്‌റ്റേഷൻ ജനറൽ ഡയറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ശരത്ലാ‌ൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.