ETV Bharat / state

പൊരിവേനലിലും ജലസമൃദ്ധി ; കുളിരേകിയൊഴുകുന്നു പന്നിയാർ പുഴ - PANNIYAR RIVER - PANNIYAR RIVER

മലനിരകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളപ്പാച്ചിലില്‍ കരകവിഞ്ഞ് ഒഴുകുന്ന പന്നിയാര്‍ പുഴ വേനല്‍ കാലത്തും ജലസമ്പന്നമാണ്

PANNIYAR RIVER  RIVER IN IDUKKI  PANNIYAR RIVER IN IDUKKI  RIVER
Panniyar River Flows Abundantly Even In Summer
author img

By ETV Bharat Kerala Team

Published : Mar 21, 2024, 2:20 PM IST

Updated : Mar 23, 2024, 2:42 PM IST

ഇടുക്കി : സംസ്ഥാനത്ത് വേനൽക്കാലത്തും ജലസമൃദ്ധമായി ഒഴുകുന്ന ഒരു പുഴയുണ്ട് ഇടുക്കിയിൽ, പന്നിയാർ പുഴ. ഹിമാലയന്‍ നദികളെ പോലെ വേനല്‍ കാലത്തും വര്‍ഷകാലത്തും കരകവിഞ്ഞ് ഒഴുകുന്ന ഈ പുഴ മലയോര ഗ്രാമങ്ങളുടെ ജീവനാഡി എന്നാണ് അറിയപ്പെടുന്നത്

വര്‍ഷകാലത്ത് മലനിരകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളപ്പാച്ചിലില്‍ കരകവിഞ്ഞ് ഒഴുകുന്ന പന്നിയാര്‍ പുഴ വേനല്‍ കാലത്തും ജലസമ്പന്നമാണ്. ഹിമാലയന്‍ നദികള്‍ വേനല്‍ കാലത്ത് മഞ്ഞുരുകിയാണ് സജീവമാകുന്നത്. എങ്കില്‍ മതികെട്ടാന്‍ ചോലയുടെ മടിത്തട്ടില്‍ നിന്നും ഉത്ഭവിക്കുന്ന പന്നിയാറിനെ സമ്പന്നമാക്കുന്നത് ആനയിറങ്കല്‍ ജലാശയമാണ്.

പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭഗമായി പൊന്മുടി അണക്കെട്ടിന്‍റെ സഹായ അണക്കെട്ടാണ് ആനയിറങ്കല്‍. കാലവര്‍ഷ മഴയില്‍ പന്നിയാറിലൂടെ ഒഴുകിയെത്തുന്ന വെള്ളം പൊന്മുടിയില്‍ സംഭരിക്കും. വേനല്‍ക്കാലത്തിന്‍റെ ആരംഭത്തോടെ പന്നിയാര്‍ പുഴയിലൂടെ പൊന്മുടിയിലേക്കുള്ള നീരൊഴുക്ക് കുറയും. ഈ സമയത്താണ് ആനയിറങ്കല്‍ ജലാശയത്തില്‍ തുലാവര്‍ഷ മഴയില്‍ സംഭരിച്ച വെള്ളം വൈദ്യുത ഉത്പാദനത്തിനായി പന്നിയാര്‍ പുഴയിലൂടെ പൊന്മുടിയില്‍ എത്തിക്കുന്നത്.

അങ്ങനെ വേനല്‍ക്കാലത്തും മഴക്കാലത്തും ജലസമൃദ്ധമാണ് പന്നിയാര്‍ പുഴ. വിവിധ ഭാഷകളെയും ആചാരങ്ങളെയും തൊട്ട് തഴുകി ഒഴുകുന്ന പന്നിയാര്‍ ശാന്തന്‍പാറ,സേനാപതി,രാജകുമാരി,രാജാക്കാട് പഞ്ചായത്തുകളുടെ ജീവനാഡിയെന്നാണ് അറിയപ്പെടുന്നത്.

പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയും,കുടിവെള്ളവും കുടിയേറ്റ കര്‍ഷകരുടെ ജീവിതവും എല്ലാം പന്നിയാര്‍ പുഴയെ ആശ്രയിച്ചാണ്‌. വേനല്‍ കാലത്ത് കാര്‍ഷിക വിളകള്‍ കരിഞ്ഞ് ഉണങ്ങാതെ കുടിവെള്ളം മുട്ടിക്കാതെ മലയോര മേഖലയിലെ ഓരോ പുല്‍നാമ്പിനും ജീവന്‍ പകരുകയാണ് പന്നിയാര്‍.

വേനല്‍ക്കാലത്തിന്‍റെ ആരംഭത്തില്‍ തുറക്കുന്ന ആനയിറങ്കല്‍ ജലാശയത്തിലെ വെള്ളം മാര്‍ച്ച്, ഏപ്രില്‍, മേയ് തുടങ്ങിയ മൂന്ന് മാസങ്ങളില്‍ ജലസമൃദ്ധമായ പന്നിയാര്‍ പുഴയിലൂടെ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്ക് ഉണക്കം ബാധിക്കാതെ സംരക്ഷിക്കും. വൈദ്യുതി ഉത്പാദനത്തിന്‍റെ ഭാഗമായിട്ടാണ് ഈ പ്രക്രിയ നടക്കുന്നത് എങ്കിലും കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയുന്നത്.

കൂടാതെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ഈ മൂന്ന് മാസക്കാലം ചാകരയാണ്. ഗോള്‍ഡ്‌ ഫിഷ്‌, മുഷി, കട്ടള തുടങ്ങി ഒരു കിലോ മുതല്‍ പത്ത് കിലോ വരെയുള്ള മീനുകളും ലഭിക്കും. അന്യ നാടുകളില്‍ നിന്നും നിരവധിയാളുകളാണ് മീന്‍ പിടിക്കുന്നതിനായി ഇവിടെ എത്തിച്ചേരുന്നത്.

മെയ് മാസത്തിൽ ജലാശയം അടയ്ക്കും‌. കാലവര്‍ഷ മഴ എത്തുന്നതോടെ വീണ്ടും പന്നിയാര്‍ പുഴ സജീവമാകും. വിവിധ പഞ്ചായത്തുകളുടെ രക്ഷകന്‍റെ പരിവേഷം ഉണ്ടെങ്കിലും മാലിന്യങ്ങളാൽ നശീകരണത്തിന്‍റെ വക്കിലാണ് പന്നിയാര്‍ പുഴ. പന്നിയാര്‍ ഇല്ലാതായാല്‍ അഞ്ച് പഞ്ചായത്തുകളിലെ കാര്‍ഷിക മേഖല പാടെ തകരുമെന്നതില്‍ സംശയമില്ല.

Last Updated : Mar 23, 2024, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.