ETV Bharat / state

നോവായി നാലുപെണ്‍കുട്ടികള്‍; പ്രിയ കുരുന്നുകളുടെ വേര്‍പാടില്‍ വിറങ്ങലിച്ച് നാട് - KARIMBA ACCIDENT LATEST

അപകടം പരീക്ഷ കഴിഞ്ഞ് മടങ്ങവെ. സിമന്‍റ് ലോറി പാഞ്ഞുകയറുകയായിരുന്നു.

PALAKKAD KARIMBA ACCIDENT  FOUR GIRLS DIED IN KARIMBA ACCIDENT  പാലക്കാട് കരിമ്പ അപകടം  LATEST NEWS MALAYALAM
Girls Who Lost Life In Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 6:48 AM IST

പാലക്കാട് : പഠിച്ചും കളിച്ചും പൂമ്പാറ്റകളെ പോലെ പാറി നടന്നവര്‍. നാടിനും വീടിനും വിദ്യാലയത്തിനും പ്രിയപ്പെട്ടവര്‍. ഒടുക്കം ഒന്നിച്ചു നടന്നവര്‍ ഒന്നിച്ചു മടങ്ങാനൊരുങ്ങുന്നു.

കല്ലടിക്കോട് കരിമ്പയില്‍ സിമന്‍റ് ലോറി പാഞ്ഞുകയറി ജീവന്‍ പൊലിഞ്ഞ നാല് വിദ്യാര്‍ഥിനികളുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അധ്യാപകരുമെല്ലാം പ്രിയപ്പെട്ട കുരുന്നുകളെ കാണാന്‍ നാലുപേരുടെയും വീടുകളില്‍ എത്തിയിട്ടുണ്ട്. ഇന്നലെ (ഡിസംബര്‍ 12) രാവിലെ പരീക്ഷയ്‌ക്കായി സ്‌കൂളിലേക്കുപോയ വിദ്യാര്‍ഥിനികളാണ് ഇന്ന് ജീവനറ്റ് വീടുകളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് നാലുപേരും. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ലോറി ഇവര്‍ക്കുമേല്‍ പാഞ്ഞുകയറിയത്. ചെറുള്ളി അബ്‌ദുൽ സലാമിന്‍റെ മകൾ ഇർഫാന ഷെറിൻ, അബ്‌ദുൽ റഫീഖിന്‍റെ മകൾ റിദ ഫാത്തിമ, സലാമിന്‍റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്‍റെ മകൾ എഎസ് ആയിഷ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അജ്‌ന അത്‌ഭുതകരമായി രക്ഷപ്പെട്ടു.

കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് വീടുകളിലേക്ക് എത്തുന്നത്. എന്നത്തെയും പോലെ വളരെ സാധാരണയായി തുടങ്ങേണ്ടിയിരുന്ന ഒരു പ്രഭാതമാണ് നാടിന് കണ്ണീരായത്. 8.15ഓടെ കരിമ്പനയ്‌ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് മൃതദേഹങ്ങള്‍ എത്തിച്ചു. ഖബറടക്കം 10 മണിക്ക് തുപ്പനാട് ജുമാ മസ്‌ജിദില്‍. ദുഖാചരണത്തിന്‍റെ ഭാഗമായി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അനുശോചിച്ച് മുഖ്യമന്ത്രി : 'പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണ്. പരിക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നു.' -മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ദുഖം രേഖപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ : 'വളരെ ദുഃഖകരമായ വാർത്തയ്ക്കാണ് ഇന്ന് പാലക്കാട് സാക്ഷ്യം വഹിക്കേണ്ടി വന്നത്. പാലക്കാട്ട് നിന്ന് സിമന്‍റ് കയറ്റി വന്ന വണ്ടി കരിമ്പയിൽ വെച്ച് നിയന്ത്രണം വിട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ച് കയറി 4 കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചു. വഴിയരികിൽ ബസ് കാത്ത് നിന്ന കരിമ്പ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നീ കുട്ടികളാണ് മരണപ്പെട്ടത്.

വിവരം അറിഞ്ഞ ഉടനെ തന്നെ സംഭവ സ്ഥലത്ത് എത്തിച്ചേർന്നു.

മരണമടഞ്ഞ കുട്ടികളുടെ ഭൗതിക ശരീരം ഇന്ന് രാത്രി തന്നെ പോസ്റ്റ്‌മോർട്ടം നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, കുട്ടികളുടെ ഭൗതികശരീരങ്ങൾ നാളെ രാവിലെ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്ക്കരിക്കും.

മന:സാക്ഷിയെ അത്യന്തം മരവിപ്പിച്ച ഈ ദുരന്തത്തിൽ മരണപ്പെട്ട കുട്ടികളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.' -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Also Read: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ച് കയറി അപകടം; നാല് വിദ്യാർഥിനികള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവറുടേയും ക്ലീനറുടേയും രക്തസാമ്പിൾ പരിശോധനക്ക് - LORRY ACCIDENT MANNARKKAD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.