പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്‍റെ പത്തനംതിട്ട മലയാലപ്പുഴയിലുള്ള വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. അദ്ദേഹത്തിന്‍റെ കുടുബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം സാധ്യമാകുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും സതീദേവി വ്യക്തമാക്കി.
നവീൻ ബാബുവിനെ നേരിട്ട് പരിചയമില്ലെന്നും സതീദേവി പറഞ്ഞു. അതേസമയം വനിത കമ്മിഷൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അന്വേഷണം യഥായോഗ്യം നടക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും വിഷയത്തിൽ വനിതാ കമ്മിഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.
Also Read: 'നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും'; നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യമന്ത്രി