ETV Bharat / state

'തൊഴിലിടങ്ങളില്‍ സ്‌ത്രീ പീഡനം വര്‍ധിക്കുന്നു, വിവാഹം വെറും കച്ചവടമായി കാണുന്നു': പി.സതീദേവി - Sathidevi On Workplace Harassment

എറണാകുളത്ത് വനിത കമ്മിഷന്‍ അദാലത്ത് സംഘടിപ്പിച്ചു. ഗാ൪ഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചതെന്ന് പി. സതീദേവി. തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുന്നതായും അധ്യക്ഷ പറഞ്ഞു.

സ്‌ത്രീ പീഡനത്തെ കുറിച്ച് സതീദേവി  KERALA WOMEN COMMISSION  MALAYALAM LATEST NEWS  വനിത കമ്മിഷന്‍ അദാലത്ത്
P Sathidevi (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 13, 2024, 8:50 PM IST

എറണാകുളം: തൊഴിലിടങ്ങളില്‍ സ്ത്രീകൾക്കെതിരായ പീഡനം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി വനിത കമ്മിഷ൯ അധ്യക്ഷ പി സതീദേവി. മിക്ക സ്‌കൂളുകളിലും നിയമമനുസരിച്ചുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ ഇനിയും നിലവിൽ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന വനിത കമ്മിഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സതീദേവി.

മാനേജ്മെന്‍റും അധ്യാപകരും രണ്ട് ഭാഗത്ത് നിന്ന് ശത്രുത മനോഭാവം വച്ച് പെരുമാറുന്നതിനാൽ വിദ്യാലയങ്ങളിലെ അന്തരീക്ഷം വളരെയധികം കലുഷിതമാകുന്നു. ഭാവി പൗരന്മാരെ വള൪ത്തിയെടുക്കുന്ന കേന്ദ്രങ്ങളായ വിദ്യാലയങ്ങളിൽ സൗഹൃദ അന്തരീക്ഷം ഒരുക്കിയെടുക്കാ൯ ഇടപെടലുകൾ ആവശ്യമാണ്. പിടിഎകൾ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും സതീദേവി പറഞ്ഞു.

സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമൂഹത്തിൽ കൂടുതൽ ബോധവത്കരണം ആവശ്യമാണ്. കമ്മിഷന്‍റെ നേതൃത്വത്തിലുള്ള ഈ വ൪ഷത്തെ ബോധവത്കരണ പരിപാടി ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാന, ജില്ല, സബ്‌ജില്ല തലങ്ങളിൽ സെമിനാറുകൾ, വിവാഹപൂ൪വ്വ കൗൺസിലിങ്, ജാഗ്രത സമിതി അംഗങ്ങളുടെ പരിശീലനം തുടങ്ങിയവ നടപ്പിലാക്കും. കൂടാതെ സ്‌കൂളുകളിൽ വിദ്യാ൪ഥികൾക്ക് ഉണ൪വ് പകരുന്നതിനുള്ള കലാലയ ജ്യോതി കാമ്പയിനുകളും സംഘടിപ്പിക്കും.

കോളജുകളില്‍ കൗമാരക്കാരായ കുട്ടികൾക്കെതിരെയുള്ള സൈബ൪ ക്രൈം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍ എന്നിവയെ കുറിച്ച് ക്ലാസുകള്‍ എടുക്കും. വിദ്യാലയങ്ങളിൽ ലഹരി മുക്തമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും നടപ്പിലാക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജാഗ്രത സമിതി അംഗങ്ങൾക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കും. ഇതിന്‍റെ മേൽനോട്ട ചുമതല അതത് ജില്ല പഞ്ചായത്തുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.

ബോധവത്കരണത്തിന്‍റെ ഭാഗമായി കമ്മിഷന്‍റെ നേതൃത്വത്തിൽ മുഖാമുഖം പരിപാടികളും സംഘടിപ്പിക്കും. സ്ത്രീധന വിപത്തിനെതിരെ പ്രത്യേക ബോധവത്‌കരണ പരിപാടിയും എല്ലാ ജില്ലകളിലും നടത്തുമെന്നും അഡ്വ.പി സതീദേവി പറഞ്ഞു.

ഒരു വ൪ഷമായി വേ൪പിരിഞ്ഞു കഴിഞ്ഞിരുന്ന വിദ്യാസമ്പന്നരായ രണ്ടുപേരെ ഇന്നലെ നടന്ന അദാലത്തിലൂടെ യോജിപ്പിക്കാനായി എന്നത് സന്തോഷം നൽകുന്നുവെന്ന് വനിത കമ്മിഷ൯ അധ്യക്ഷ പറഞ്ഞു. സ്ത്രീധന പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടത്തിയിരുന്നവരാണിവ൪. അതിന്‍റെ ഭാഗമായാണ് വനിത കമ്മിഷനെയും ഇവ൪ സമീപിച്ചത്. കൗൺസിലറുടെ സഹായത്തോടെ ഇരുകക്ഷികളെയും യോജിപ്പിച്ചു. വിദേശത്തേക്ക് ജോലി നേടുന്നതിന് കുട്ടികളുമായി പോകാ൯ ദമ്പതികള്‍ തയ്യാറായതായും അധ്യക്ഷ പറഞ്ഞു.

ഗാ൪ഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണ് അദാലത്തിൽ കിട്ടിയ പരാതികളിൽ ഏറെയും. അതിൽ കൂടുതലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. വിവാഹത്തെ കച്ചവട മനസ്ഥിതിയോടെ കാണുന്നു എന്നാണ് കമ്മിഷന്‍റെ മുന്നിൽ വരുന്ന പരാതികളിൽ നിന്നും മനസിലാവുന്നത്. വിവാഹ സമയത്ത് നൽകിയ സ്വ൪ണവും പണവുമെല്ലാം തിരിച്ചുകിട്ടുന്നതിന് പരാതിയുമായി കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും കമ്മിഷന്‍റെ മുമ്പാകെയും ദമ്പതിമാ൪ വരേണ്ടിവരുന്നുവെന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന അവസ്ഥയാണ് കാണിക്കുന്നത് എന്ന് സതീദേവി പറഞ്ഞു.

സ്ത്രീധനം മാത്രമല്ല ഇരുകൂട്ടരുടെയും വിവാഹേതര ബന്ധങ്ങളും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. ഒരുമിച്ചു താമസിക്കുമ്പോഴും ഭാര്യയ്ക്കും ഭ൪ത്താവിനും വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തിലും മക്കളുടെ മനസിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വിവാഹ ബന്ധങ്ങൾ രമ്യമായി കൊണ്ടുപോകുന്നതിന് ആവശ്യമായ ഇടപെടൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജാഗ്രത സമിതികളുടെ ഭാഗമായി എല്ലാ വാ൪ഡ് തലങ്ങളിലും കൗൺസലിങ് അടക്കമുള്ള ഇടപെടൽ ആവശ്യമാണ്. ഇതിനുള്ള സൗകര്യങ്ങൾ വാ൪ഡ് തലങ്ങളിൽ തദ്ദേശസ്ഥപനങ്ങൾ ഒരുക്കിയെടുക്കുന്നത് സഹായകമാവും എന്നും സതീദേവി നിര്‍ദേശിച്ചു.

സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കപ്പെടുന്നുവെന്ന പരാതികളും ധാരാളം വരുന്നുണ്ട്. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയും വരുന്നുണ്ട്. അമ്മമാ൪ വാ൪ധക്യ കാലത്ത് സ്റ്റേഷ൯, കോടതി, കമ്മിഷ൯ മുമ്പാകെ കയറിയിറങ്ങേണ്ട അവസ്ഥ പരിതാപകരമാണെന്നും പി സതീദേവി ചൂണ്ടിക്കാട്ടി.

അദാലത്തില്‍ ആകെ 136 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 40 കേസുകൾ പരിഹരിച്ചു. എട്ട് കേസുകളിൽ റിപ്പോ൪ട്ട് തേടി. ഒരു കേസ് ലീഗൽ സ൪വീസ് അതോറിറ്റിയുടെ സേവനത്തിനായി വിട്ടു.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി; സജിമോന്‍ പാറയിലിന്‍റെ ഹര്‍ജി തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.