കണ്ണൂര്‍: രാജ്യത്ത് പ്രൈമറി, യുപി വിദ്യാര്‍ഥിനികള്‍ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭ എംപിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി സന്തോഷ് കുമാര്‍. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ലഭിച്ച സ്ഥിതിവിവരക്കണക്കില്‍ നിന്നാണ് പ്രൈമറി, യുപി വിദ്യാര്‍ഥിനികള്‍ പഠനം ഉപേക്ഷിക്കുന്നതിലെ എണ്ണം വര്‍ധിച്ചു വരുന്നതായി വെളിപ്പെട്ടത്. സാമ്പത്തിക-സാമൂഹിക കാരണങ്ങള്‍ മൂലമാണ് പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്.
2019 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ പഠനം ഉപേക്ഷിച്ചു പോകുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിന് തടയിടാന്‍ സമഗ്രശിക്ഷാ അഭിയാന്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് കേന്ദ്രം പറയുമ്പോഴും അതിലെ യഥാര്‍ത്ഥ അവസ്ഥ വെളിവാക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
സമഗ്രശിക്ഷാ അഭിയാനെക്കുറിച്ച് 2023 മാര്‍ച്ചില്‍ പാര്‍ലിമെൻ്റില്‍ സമര്‍പ്പിക്കപ്പെട്ട 349 ആമത് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ നടത്തിപ്പിലുള്ള മെല്ലെ പോക്ക് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
Also Read: സ്‌റ്റാലിന്‍ സര്‍ക്കാരിന്‍റെ 'പുതുമൈ പെൺ പദ്ധതി'; പ്രയോജനം ലഭിച്ചത് 2.73 ലക്ഷം പെൺകുട്ടികൾക്ക്