ETV Bharat / state

തൃശൂർ മണലി പുഴയിൽ നീർനായക്കൂട്ടം; ആശങ്കയിൽ നാട്ടുകാർ - Otter Found in Manali River

മണലി - മടവാക്കര റോഡിനോട് ചേർന്നുള്ള ഭാഗത്താണ് പുഴയിൽ നീർനായക്കൂട്ടത്തെ കണ്ടത്.

OTTER FOUND IN MANALI RIVER  OTTER FOUND IN THRISSUR  തൃശൂർ മണലി പുഴയിൽ നീർനായക്കൂട്ടം  നീർനായക്കൂട്ടം
A Group of Otter Found in Manali River Near Thrissur (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 10:15 PM IST

തൃശൂർ മണലി പുഴയിൽ നീർനായക്കൂട്ടം (ETV Bharat)

തൃശൂർ: തൃശൂർ മണലി പുഴയിൽ നീർനായക്കൂട്ടത്തെ കണ്ടെത്തി. വഴിയാത്രക്കാരാണ് 6 നീർനായകളെ കണ്ടത്. പ്രദേശവാസികൾ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായി ഇറങ്ങുന്ന ഭാഗത്താണ് നീർനായ കൂട്ടം എത്തിയത്. സംഭവത്തിൽ ആശങ്കയിലാണ് നാട്ടുകാർ.

മണലി - മടവാക്കര റോഡിനോട് ചേർന്നുള്ള പുഴയിലാണ് നീർനായകൾ എത്തിയത്. ടോൾ ഒഴിവാക്കി പോകുന്ന വാഹനയാത്രക്കാർ നീർനായകളെ കണ്ടയുടൻ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കാച്ചക്കടവിന് സമീപത്ത് റോഡിന് എതിർവശത്തുള്ള പുഴയിലാണ് ആറ് നീർനായകൾ ഇറങ്ങിയത്.

നീർനായകൾ പുഴയിൽ പെറ്റുപെരുകിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുഴയിലിറങ്ങുന്നവരെ ഇവ കൂട്ടത്തോടെ ആക്രമിക്കുമെന്ന ഭയവും നാട്ടുകാർക്കുണ്ട്. നീർനായക്കൂട്ടത്തെ തുരത്താൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Also Read:ഇരുവഞ്ഞിപ്പുഴയിൽ നീർനായ ശല്യം രൂക്ഷം: കുളിക്കാൻ പോയ വിദ്യാർഥിനിക്ക് നീർനായയുടെ കടിയേറ്റ് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.