ETV Bharat / state

മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട; ലാഭം കൊയ്യും ജൈവവളമാക്കാം, മാതൃകയായി ഹരിത കര്‍മ്മ സേന - Organic Manure Production In Idukki - ORGANIC MANURE PRODUCTION IN IDUKKI

മാലിന്യങ്ങളില്‍ നിന്ന് ജൈവവളം നിര്‍മിച്ച് ഹരിത കര്‍മ്മ സേന. ഉപ്പുതുറയിലെ സംഘമാണ് ജൈവവള നിര്‍മാണത്തിലൂടെ ലാഭം കൊയ്യുന്നത്. തുമ്പൂർമൂഴി മോഡൽ പ്ലാൻ്റിലെ ബിന്നിൽ നിന്നും 45 ദിവസം കൊണ്ടാണ് വളം നിര്‍മിക്കുന്നത്.

IDUKKI HARITA KARMA SENA  ORGANIC MANURE PRODUCTION KERALA  മാലിന്യത്തില്‍ നിന്നും ജൈവവളം  ഇടുക്കിയിലെ ജൈവവളം നിര്‍മാണം
Organic Manure Production (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 5:07 PM IST

മാലിന്യങ്ങളില്‍ നിന്ന് ജൈവവള നിര്‍മാണം (ETV Bharat)

ഇടുക്കി: മാലിന്യ പ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ ഉപ്പുതറയിലെ ഹരിത കര്‍മ്മ സേന. നാടിന് മാതൃകയായി മാലിന്യങ്ങളില്‍ നിന്നുള്ള ജൈവവള നിര്‍മാണം. ജൈവ മാലിന്യം സംസ്‌കരിച്ചാണ് ഹരിത കർമ്മസേനാംഗങ്ങൾ ജൈവവളം ഉത്പാദിപ്പിക്കുന്നത്.

പഞ്ചായത്തിലെ വീടുകളില്‍ നിന്നെല്ലാം ശേഖരിക്കുന്ന മാലിന്യം സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് ജൈവം അജൈവം എന്നിങ്ങനെ രണ്ടായി തരം തിരിക്കും. തുടര്‍ന്ന് തുമ്പൂർമൂഴി മോഡൽ പ്ലാൻ്റിലെ ബിന്നിൽ നിക്ഷേപിച്ച് ഇന്നോക്കുലം ഇട്ടുവയ്ക്കും. 45 ദിവസമാകുമ്പോഴേക്കും മാലിന്യം ജൈവ വളമാകും.

ഇത് പൊടിച്ച് ചാക്കിൽ നിറയ്‌ക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യും. ഒരു ദിവസം 500 മുതല്‍ 700 കിലോ വരെ ജൈവ മാലിന്യമാണ് ലഭിക്കുക. ഇതില്‍ നിന്നാണ് വളം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്ക് തന്നെ വളത്തിന് ഓര്‍ഡറുകളും ലഭിക്കും. ഹൈറേഞ്ചിലെ ഏലം കര്‍ഷകരാണ് കൂടുതലായും ജൈവവളം വാങ്ങുന്നത്.

ഹരിത കർമ്മ സേന അംഗം അനിത ബിനുവിൻ്റെയും ഡാലിയ സുനിലിൻ്റെയും നേതൃത്വത്തിലാണ് ജൈവവളം നിർമാണം പുരോഗമിക്കുന്നത്. ഒരു വർഷം മുമ്പാണ് ജൈവവള നിർമാണം ആരംഭിച്ചത്. ഇപ്പോൾ മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. പഞ്ചായത്തിൻ്റെ ധനസഹായവും സഹകരണവുമുള്ളതിനാലാണ് ജൈവവള നിർമാണം വിജയിപ്പിക്കാനായതെന്നാണ് അംഗങ്ങള്‍ പറയുന്നത്.

Also Read: വിപണന കേന്ദ്രമല്ല, മാലിന്യ കേന്ദ്രം; കുപ്പത്തൊട്ടിയായി ബ്ലോക് പഞ്ചായത്തിന്‍റെ മൂന്ന്‌ നില കെട്ടിടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.