ETV Bharat / state

'ഗവണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം', നയപ്രഖ്യാപനം യാഥാര്‍ത്ഥ്യമില്ലാത്തതെന്നും പ്രതിപക്ഷം

author img

By ETV Bharat Kerala Team

Published : Jan 25, 2024, 11:08 AM IST

കേരളത്തിന്‍റെ യഥാർത്ഥ സ്ഥിതി വെളിപ്പെടുത്തുന്ന ഒന്നല്ല നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

Governor  policy Declaration  ഗവണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം  നയപ്രഖ്യാപനത്തിനും വിമര്‍ശനം
ഗവണറുടെ നടപടി നിയമസഭയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിന്‍റെ അവസാന ഖണ്ഡിക മാത്രം വായിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി നിയമസഭയോടുള്ള അവഹേളനം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണറും സർക്കാരും തമ്മിൽ കഴിഞ്ഞ കുറെ നാളായി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങളുടെ പരിതാപകരമായ അന്ത്യമാണ് ഇന്ന് ഉണ്ടായത്.

അവസാനത്തെ ഒരു ഖണ്ഡിക വായിച്ചാലും നയപ്രഖ്യാപനം വായിച്ചതായി കണക്കാക്കലാണ് സഭയുടെ കീഴ്‌വഴക്കം. അച്ചടിച്ച് വിതരണം ചെയ്ത നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ ഒരു വരി പോലും ഇല്ല. കേന്ദ്ര ഏജൻസികളെ പേടിച്ചാണ് കേന്ദ്രത്തിനെതിരെ ഒരു വരി പോലും പറയാത്തത്. കേന്ദ്ര അവഗണനയ്‌ക്ക് എതിരെ ജന്തർമന്ദറിൽ നിശ്ചയിച്ചിട്ടുള്ള സമരം കേന്ദ്ര ഏജൻസികളെ പേടിച്ച് ഇപ്പോൾ സമ്മേളനം ആക്കി മാറ്റിയിരിക്കുകയാണ്.

കേരളത്തിന്‍റെ യഥാർത്ഥ സ്ഥിതി വെളിപ്പെടുത്തുന്ന ഒന്നല്ല നയപ്രഖ്യാപനം. കേരളീയത്തെക്കുറിച്ചും നവ കേരള യാത്രയെക്കുറിച്ചും നയ പ്രഖ്യാപന പ്രസംഗത്തിൽ പറയുമ്പോൾ തന്നെ ഇതിനായി പിരിച്ചെടുത്ത പണത്തെ കുറിച്ചുളള കണക്കുകളെ കുറിച്ച് സർക്കാർ പ്രതികരിക്കുന്നില്ല. വിവരാവകാശം പ്രകാരവും മറുപടിയില്ല. ലൈഫ് പദ്ധതിക്കുള്ള സഹായവിതരണം ആകെ നിലച്ചിരിക്കുകയാണ്. സപ്ലൈകോ പുനഃസംഘടിപ്പിക്കുന്നതാണ് പറയുന്നതെങ്കിലും 13 ഇനം സബ്‌സിഡി സാധനങ്ങൾ അവിടെ കിട്ടാനില്ല. 4000 കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ മുന്നോട്ടുപോകുന്നത്. സർക്കാർ ഇരുട്ടിലാണ്. സാമ്പത്തിക കാര്യങ്ങളിൽ തികഞ്ഞ പരാജയം.

സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്ഥിതിയിലൂടെ കടന്നുപോവുകയാണ്. ഇത്രയും മോശമായ നയപ്രഖ്യാപനപ്രസംഗം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ ഗവർണർ സഹായത്തിന് എത്തുകയാണ് പതിവ്. ഇത് സർക്കാരും ഗവർണറുമായുള്ള ഒത്തു കളിയാണെന്നും സതീശൻ ആരോപിച്ചു.

Also Read: നിയമസഭയിൽ നാടകീയ രംഗങ്ങൾ ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടില്‍ ഒതുക്കി സഭ വിട്ട് ഗവർണർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.