ETV Bharat / state

ഓൺലൈൻ സാമ്പത്തിക ഇടപാട് : കോഴിക്കോട്ടുനിന്ന് യുവാവിനെ കാണാതായെന്ന് പരാതി - MAN MISSING IN KOZHIKODE

കൊടുവള്ളി സ്വദേശിയായ യുവാവിനെ കാണാതായെന്ന് പരാതി. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ യുവാവിനെയാണ് കാണാതായത്.

online money dealings  കൊടുവള്ളി സ്വദേശി  വട്ടോളി സ്വദേശി മുഹമ്മദ് റിഷാദ്  കൊടുവള്ളി പൊലീസ്
കാണാതായ എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് റിഷാദ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 7:38 PM IST

കോഴിക്കോട് : കൊടുവള്ളി സ്വദേശിയായ യുവാവിനെ ഒരാഴ്‌ചയായി കാണാനില്ലെന്ന് പരാതി. എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് റിഷാദിനെയാണ് കാണാതായത്. ഓണ്‍ലൈന്‍ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടിനായി കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റിഷാദ് കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിനുശേഷം ഇതുവരെ യാതൊരു വിവരവും ഇല്ല. കുടുംബത്തിന്‍റെ പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ ലാഭം ഉൾപ്പടെ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്ന രീതി ഉള്ളതായി റിഷാദ് വീട്ടുകാരോട് നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടിനായി എറണാകുളത്തേക്ക് പോകുന്നുവെന്നാണ് കാണാതായ ദിവസം റിഷാദ് പറഞ്ഞത്. ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കാനെന്ന് പറഞ്ഞ് ബന്ധുവിന്‍റെ കയ്യില്‍ നിന്ന് റിഷാദ് പണം വായ്‌പ വാങ്ങിയിരുന്നു. ഈ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടിനെ കുറിച്ച്‌ വീട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.വീട്ടില്‍ നിന്ന് പോയതിന് ശേഷം റിഷാദിന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.

രണ്ടുദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കൊടുവള്ളി പൊലീസ് അറിയിച്ചു.

Also Read: മൂന്നാർ സ്വദേശിയെ കാണാനില്ലെന്ന് പരാതി; അഞ്ച് ദിവസം മുന്‍പ് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.