കൊല്ലം: വ്യത്യസ്‌ത തൊഴിലുകള്‍ മത്സരമാക്കി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നീരാവിലെ നവോദയം ഗ്രന്ഥശാല കായിക കലാസമിതി. തൊണ്ട് തല്ലല്‍, കയർപിരി, ഓലമെടയല്‍ തുടങ്ങിയ തൊഴിൽ മത്സരങ്ങളോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. അഴിക തൊണ്ട് പരമ്പരാഗത രീതിയിൽ തല്ലി ചകിരി ആക്കുന്ന മത്സരo പുതിയ തലമുറക്ക് നവ്യാനുഭവമായി.
വർഷങ്ങളോളം ഉപജീവനത്തിനായി ചെയ്‌തിരുന്ന തൊഴിൽ, മത്സരമായപ്പോൾ ആവേശത്തോടെണ് ഓരോരുത്തരും പങ്കെടുത്തത്. അഞ്ച് പേരാണ് മത്സരത്തിൽ മാറ്റുരച്ചത്. ഓല മെടയൽ മത്സരം മത്സരാര്‍ഥികള്‍ക്ക് ഗതകാല ഓർമ്മപ്പെടുത്തലായി. കീറിയ പച്ചയോല അടുക്കോടെ മെടഞ്ഞു ഓരോ മത്സരാർഥിയും കാണികളെ ആവേശത്തിലാക്കി.
സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ പങ്കെടുത്ത് മത്സരത്തിൻ്റെ മാറ്റ് കൂട്ടി. കയർപിരി മത്സരത്തിൽ 5 മിനിറ്റ് കൊണ്ട് കയർ പിരിച്ച് വളച്ചു കെട്ടി മത്സരാർഥികൾ മികവ് തെളിയിച്ചു. 100 വയോധികമാര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്‌തു. ജില്ല ലൈബ്രററി കൗൺസിൻ പ്രസിഡൻ്റ് കെ.ബി മുരളികൃഷ്‌ണൻ വിതരണോദ്‌ഘാടനം നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർമാരായ സിദ്ധു റാണി, ഗിരിജ സന്തോഷ് സ്വർണ്ണമ്മ നവോദയം കായിക കലാസമിതി പ്രസിഡന്‍റ് കെ.എസ് അജിത്ത് കുമാർ അധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.എസ് ബൈജു, ഗ്രന്ഥശാല സെക്രട്ടറി എസ്.നാസർ തുടങ്ങിയവർ പങ്കെടുത്തു.
Also Read: ഓണത്തിന് കേരളത്തിനായി പൂക്കാലം ഒരുക്കുന്ന തമിഴ്‌നാട്ടിലെ ഗ്രാമം; പല്ലവരായൻപട്ടി ഗ്രാമ കാഴ്‌ചകൾ കാണാം