ETV Bharat / state

ഓണം കൂടാൻ കാണം വിറ്റ് യാത്ര ചെയ്യണം; ട്രെയിന്‍, ബസ്, വിമാന ടിക്കറ്റുകള്‍ക്കായി മലയാളികളുടെ നെട്ടോട്ടം - Onam Travel Expense Hiked

ഓണമായതോടെ ട്രെയിനുകളിലും ബസിലും ടിക്കറ്റ് ലഭിക്കാനില്ല. സ്വകാര്യ ബസിലും വിമാനത്തിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്‌തു. വൈകി പ്രഖ്യാപിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് പൊതുവെ പ്രയോജനം ചെയ്യാറില്ല എന്ന് ആക്ഷേപം.

BUS AND TRAIN TICKETS SOLED OUT  BUS AND FLIGHT TICKET PRICE HIKED  ഓണം യാത്രാ പ്രശ്‌നം  MALAYALAM LATEST NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 5:41 PM IST

പ്രശാന്ത് മാധ്യമങ്ങളോട് (ETV Bharat)

കാസർകോട് : കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ കാണം വിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. പല ട്രെയിനുകളിലും സ്ലീപ്പർ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിൽ 250 കടന്നു. ചെന്നൈ-മംഗളൂരു മെയിലിൽ 13ന് സ്ലീപ്പർ വെയ്റ്റിങ് ലിസ്റ്റ് 260 ആണ്.

ബെംഗളൂരുവിൽ നിന്നും കണ്ണൂർ വരെയുള്ള യശ്വന്ത്‌പൂർ എക്‌സ്‌പ്രസ് 12, 13, 14 തീയതികളിൽ സ്ലീപ്പർ വെയ്റ്റിങ് 204 കടന്നു. വിമാനത്തിലും ബസിലും ടിക്കറ്റിന് സാധാരണയെക്കാൾ മൂന്നിരട്ടിയാണ് ചാർജ് ഈടാക്കുന്നത്. രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ ജൂലൈ പകുതിയായപ്പോള്‍ തന്നെ തീര്‍ന്നു.

ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ കയറാമെന്ന് വിചാരിച്ചാല്‍ കാലുകുത്താന്‍ പോലും സ്ഥലം ലഭിക്കാത്ത സ്ഥിതായായിരിക്കും. സാധാരണ ദിവസങ്ങളില്‍ ബെംഗളൂരൂ-കണ്ണൂര്‍ റൂട്ടുകളില്‍ നോണ്‍ എസി ബസില്‍ 650 രൂപ മുതലും സെമി സ്ലീപ്പറില്‍ 800 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കെങ്കില്‍ ഇപ്പോൾ 1200-2000 വരെ ആയി. ഓണത്തലേന്ന് നോണ്‍ എസിയില്‍ 2000 രൂപ നിരക്കാണ് പല സ്വകാര്യ ബസുകളും ഏര്‍പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള എസി മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസുകളിലെ ടിക്കറ്റ് നിരക്ക് 4,000 മുതൽ 5,000 രൂപ വരെയായി ഉയര്‍ന്നു. നിലവില്‍ 13ന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണത്തിനോടനുബന്ധിച്ച് കെഎസ്‌ആര്‍ടിസി 58 സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചെങ്കിലും 12, 13 ദിവസങ്ങളിലെ രാത്രി സര്‍വിസുകളിലെ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു.

വിമാന ടിക്കറ്റിനും പൊള്ളും നിരക്കാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ വലിയ തുകയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ മാസം 15ന് ശേഷം അഞ്ചിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അതായത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സാധാരണ 12000 രൂപ മുതല്‍ 15000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ നടത്തുന്ന കൊള്ള പല തവണ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. അടുത്ത ആഴ്‌ച ബെംഗളൂരില്‍ നിന്നും കണ്ണൂരിലെത്താനുള്ള ഇന്‍ഡിഗോ വിമാന നിരക്ക് 5300 മുതല്‍ 8250 രൂപ വരെയാണ്.

ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല. തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്കും തിരിച്ചും പോകാന്‍ പോലും ട്രെയിനില്‍ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. എല്ലാ വര്‍ഷവും ഓണം സീസണില്‍ യാത്രാപ്രശ്‌നം ചര്‍ച്ചയാകുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും വലിയ പരിഹാരങ്ങളൊന്നുമുണ്ടാകുന്നില്ല. ഇതാണ് അന്തര്‍സംസ്ഥാന ബസുടമകള്‍ മുതലെടുക്കുന്നതും.

ഓണം അവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുമ്പ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതിയാണ് റെയില്‍വേ എപ്പോഴും സ്വീകരിക്കുന്നത്. വൈകി പ്രഖ്യാപിക്കുന്ന സ്പെഷ്യല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പൊതുവെ സഹായകരമാകില്ല. ഇതിൽ കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അസോ. പ്രസിഡന്‍റ് പ്രശാന്ത്‌ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉത്സവ സീസണുകളില്‍ സ്വകാര്യ ബസുകളുടെ കൊള്ളനിരക്ക് നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തുമെന്ന് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ പല തവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതും പാതി വഴിയിലാണ്.

Also Read: ഓണച്ചെലവ്: കേരളം 1500 കോടി കടമെടുക്കുന്നു; രണ്ടു മാസത്തെ പെന്‍ഷനും ഓണത്തിന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.