ETV Bharat / state

പദ്‌മ പുരസ്‌കാരം പക്ഷപാതമില്ലാത്ത ജനസേവനത്തിനുള്ള പ്രതിഫലം : ഒ രാജഗോപാല്‍

author img

By ETV Bharat Kerala Team

Published : Jan 26, 2024, 11:29 AM IST

പദ്‌മപുരസ്‌കാരം ദൈവഹിതമായി സ്വീകരിക്കുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍

O rajagopal  Padma Bhushan  പദ്‌മ നിറവില്‍ ഒ രാജഗോപാല്‍  പക്ഷപാതരഹിത സേവനത്തിനുള്ള സമ്മാനം
Padma Award for impartial public service
പദ്‌മപുരസ്‌കാരം: പക്ഷപാതമില്ലാത്ത ജനസേവനത്തിനുള്ള പ്രതിഫലമെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: 95ാം പിറന്നാൾ ആഘോഷത്തിലേക്കെത്താൻ ഇനി എട്ട് മാസങ്ങൾ ബാക്കിയിരിക്കെയാണ് മുതിർന്ന ബിജെപി നേതാവായ ഒ രാജഗോപാലിനെ തേടി പദ്‌മപുരസ്‌കാരം എത്തുന്നത്. ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ് പദ്‌മഭൂഷൺ ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു(O rajagopal).

ഇതേക്കുറിച്ചു ചിന്തിച്ചിരുന്നില്ലെന്നും ദൈവഹിതമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ടെങ്കിലും നിരാശനായിട്ടില്ല. പൊതുപ്രവർത്തനരീതി സ്വാർഥതയോ പക്ഷപാതമോ ഇല്ലാതെ എല്ലാവരെയും സമചിത്തതയോടെ ഒന്നായി കണ്ടുള്ളതായിരുന്നു. ജനസംഘമെന്നു കേൾക്കുമ്പോൾ കക്ഷികൾ ആശ്ചര്യപ്പെട്ടിരുന്നുവെന്നും മറ്റ് പാർട്ടികളിൽ പോകാത്തതെന്താണെന്ന് അവർ ചോദിച്ചിരുന്നുവെന്നും ബിജെപിയിൽ ഉറച്ചുനിന്നു പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പ്രതിഫലം കൂടിയാകണം സർക്കാരിന്‍റെ തീരുമാനമെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു(Padma Bhushan).

പൊതുപ്രവർത്തക വിഭാഗത്തിലാണ് പദ്‌മഭൂഷൺ അന്തിമപട്ടികയിൽ രാജഗോപാലിനെ ഉൾപ്പെടുത്തിയത്(served public with impartiality). ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹം. ജനസംഘം സ്ഥാപക നേതാവുമാണ്. 1929 സെപ്റ്റംബർ 15 ന് പാലക്കാട് പുതുക്കോട് പഞ്ചായത്തിലെ ഓലഞ്ചേരി വീട്ടിൽ പന്തളം കുന്നത്തു മാധവൻ നായരുടെയും ഒ.കോഞ്ഞിക്കാവ് അമ്മയുടെയും മകനായാണ് ജനനം. റെയിൽവെ, നിയമം, പാർലമെന്‍ററി കാര്യം, വിദേശ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ നേമം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി.

മദ്ധ്യപ്രദേശിൽ നിന്ന് 1992 മുതൽ 2004 വരെ രാജ്യസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1998 ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. ഭാരതീയ ജനതാ പാർട്ടി അംഗവും കേരള നിയമസഭയിലെ ഫ്ലോർ ലീഡറുമായിരുന്നു. മുൻ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി കേന്ദ്രമന്ത്രിയും രാജ്യസഭയിലെ ബിജെപി പാർലമെന്‍ററി പാർട്ടി ഉപനേതാവായും പ്രവർത്തിച്ചു. 1985 ന് ശേഷം അദ്ദേഹം ബിജെപിയുടെ അഖിലേന്ത്യാ സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങളും ഒ രാജഗോപാൽ വഹിച്ചിട്ടുണ്ട്. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.

കേരളത്തില്‍ നിന്ന് ഇക്കുറി എട്ട് പേരാണ് പദ്‌മപുരസ്‌കാര പട്ടികയില്‍ ഇടം നേടിയത്. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിക്കും മരണാനന്തര ബഹുമതിയായി പദ്‌മഭൂഷണ്‍ ലഭിച്ചു. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്‌ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണനുമടക്കം ആറുപേര്‍ പദ്‌മ ശ്രീ നേടി.

Also Read: കച്ചവടം പറഞ്ഞ് രാജഗോപാല്‍ വെട്ടിലായി ബിജെപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.