ETV Bharat / state

കോട്ടയത്ത് ശക്തമായ മഴ ; പാല സിവിൽ സ്‌റ്റേഷന് സമീപത്തെ അംഗൻവാടിയിൽ വെള്ളം കയറി - Nursery School In Pala Flooded - NURSERY SCHOOL IN PALA FLOODED

ലാ സിവിൽ സ്‌റ്റേഷന് സമീപത്തെ അംഗൻവാടിയിൽ വെള്ളം കയറി. കുട്ടികളെ പെട്ടെന്ന് തന്നെ കെട്ടിടത്തിൽ നിന്നു ഒഴിപ്പിച്ചു.

അംഗൻവാടിയിൽ വെള്ളം കയറി  HEAVY RAIN IN KOTTAYAM  RAIN UPDATES  കോട്ടയത്ത് ശക്തമായ മഴ
Nursery School Near Pala Civil Station Flooded (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 8:11 PM IST

Updated : May 28, 2024, 11:09 PM IST

പാലയിൽ അംഗൻവാടിയിൽ വെള്ളം കയറി (ETV Bharat)

കോട്ടയം : പാലാ സിവിൽ സ്‌റ്റേഷന് സമീപത്തെ അംഗൻവാടിയിൽ വെള്ളം കയറി. കുട്ടികളെ പെട്ടന്ന് തന്നെ കെട്ടിടത്തിൽ നിന്നു ഒഴിപ്പിച്ചു. അതി ശക്തമായ മഴയിൽ പാലായിൽ റോഡുകളിൽ വെള്ളം കയറി. കോട്ടയത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്‌തു. വാഗമൺ ഈരാറ്റുപേട്ട റോഡിൽ കല്ലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കോട്ടയം ജില്ലയിൽ കൂട്ടിക്കൽ അടക്കമുള്ള മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മണിമലയാറ്റിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നു.

ജില്ലയിലെ നഗര പ്രദേശങ്ങളിൽ പലയിടത്തും വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളിലാണ് വെള്ളക്കെട്ട്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടർ വി വിഗ്നേശ്വരി അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ കനത്ത മഴയിലും കാറ്റിലും വീടിന്‍റെ മേൽക്കൂര തകർന്നു. കോട്ടയം നട്ടാശേരി മാലിമേൽ രാധാകൃഷ്‌ണൻ നായരുടെ വീടാണ് കനത്ത മഴയിലും കാറ്റിലും തകർന്നത്. വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നു. ശബ്‌ദം കേട്ട് വീടിനുള്ളിൽ ഉള്ളവർ അവിടെ നിന്ന് ഓടി മാറിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

ജില്ലയുടെ പലഭാഗങ്ങളിലും മരംങ്ങൾ കടപുഴകി വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം ആളപായം ഉണ്ടായിട്ടില്ല. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മരങ്ങൾ മുറിച്ച് മാറ്റി. അതിതീവ്രമായ മഴയെ തുടർന്ന് ജില്ല കലക്‌ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടർന്നാൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്.

Also Read : കോട്ടയത്ത് കനത്ത മഴ; ഉരുൾപൊട്ടി 7 വീടുകൾ തകർന്നു, വ്യാപക നാശനഷ്‌ടം - LAND SLIDE AT KOTTAYAM

Last Updated : May 28, 2024, 11:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.