ETV Bharat / state

നോര്‍ക്ക റൂട്ട്സില്‍ IELTS & OET മോക്ക് ടെസ്റ്റ് (ഓഫ്‌ലൈന്‍) പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം - application for ielts training

author img

By ETV Bharat Kerala Team

Published : Jun 3, 2024, 10:37 PM IST

നോര്‍ക്ക റൂട്ട്സില്‍ ഐഇഎല്‍ടിഎസ്, ഒഇടി പരിശീലനം.

Norka roots  നോര്‍ക്ക റൂട്ട്സ്  IELTS OET  Exam fee
പ്രതീകാത്മക ചിത്രം (ETV Bharat)

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റി്ട്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്‍റെ (എന്‍ഐഎഫ്എല്‍) തിരുവനന്തപുരം സെന്‍ററില്‍ IELTS, OET മോക്ക് ടെസ്റ്റ് സെഷനുകള്‍ (ഓഫ്‌ലൈന്‍ മാത്രം) സംഘടിപ്പിക്കുന്നു. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഒരുമിച്ചോ പ്രത്യേകമായോ പരിശീലനം ലഭിക്കും.

യഥാര്‍ത്ഥ പരീക്ഷാ സാഹചര്യത്തെ അനുകരിക്കുന്നതും, എല്ലാ മൊഡ്യൂളുകളിലും വ്യക്തിഗത ഫീഡ്ബാക്ക് ലഭിക്കുന്ന രീതിയിലുമാണ് പരിശീലനം. എല്ലാ മോഡ്യൂളുകള്‍ക്കുമായി 10 ദിവസത്തെ പാക്കേജിന് 6425 രൂപയും, ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ജിഎസ്‌ടി ഉള്‍പ്പെടെയുളള ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180 രൂപ വീതവും, ലിസണിംഗ് റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവുവുമാണ് GST ഉള്‍പ്പെടെയുളള ഫീസ്.

എന്‍.ഐ.എഫ്.എല്‍ ലില്‍ IELTS & OET ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നോര്‍ക്ക ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്‍റെ (എന്‍.ഐ.എഫ്.എല്‍) തിരുവനന്തപുരം സെന്‍ററില്‍ IELTS, OET ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS & OET (ഓഫ്‌ലൈന്‍-11 ആഴ്‌ച) കോഴ്‌സില്‍ നഴ്‌സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്‌പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). IELTS ഓണ്‍ലൈന്‍ എക്‌സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. OET (ഓണ്‍ലൈന്‍-04 ആഴ്‌ച ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് ജിഎസ്‌ടി ഉള്‍പ്പെടെ 7080 രൂപയുമാണ് ഫീസ്. മുന്‍ പരീക്ഷാ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമാണ് OET ഓണ്‍ ലൈന്‍ ബാച്ചില്‍ പ്രവേശനം ലഭിക്കുക.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.nifl.norkaroots.org എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യ മേഖലയിലെ പ്രഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിന് അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് +91 7907323505 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939(ഇന്ത്യയില്‍ നിന്നും) +91 -8802 012 345 വിദേശത്തു നിന്നും മിസ്ഡ് കോള്‍ സര്‍വ്വീസ് വഴി ബന്ധപ്പെടാവുന്നതാണ്.

Also Read: ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എഞ്ചിനിയര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.