ETV Bharat / state

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുത്തിട്ടും തുടര്‍ നടപടിയില്ല ; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

കേസെടുക്കേണ്ടിയിരുന്നത് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയെന്ന് വിഡി സതീശന്‍

Gunmen case  Opposition walkout  ഗണ്‍മാന്‍മാര്‍ക്കെതിരെ കേസ്  അടിയന്തരപ്രമേയം
Opposition walkout on cm gunmen case
author img

By ETV Bharat Kerala Team

Published : Feb 15, 2024, 4:15 PM IST

Updated : Feb 15, 2024, 4:44 PM IST

നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രണ്ട് ഗണ്‍മാന്‍മാര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തിട്ടും തുടര്‍നടപടികളുണ്ടാകാത്ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കര്‍ തള്ളി. സംഭവം സമീപകാലത്തുള്ളതല്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാന്‍ ചട്ട പ്രകാരം കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ തള്ളിയത്(Gunmen case).

എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും നില്‍ക്കുന്നത് ക്രിമിനലുകളാണെന്നും ഈ ക്രിമിനലുകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി (Opposition walkout). ഈ ക്രിമിനലുകള്‍ ഇപ്പോള്‍ നിയമസഭയ്ക്കുള്ളില്‍ വരെ എത്തിയിരിക്കുകയാണെന്നും ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സ്വാധീനം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഈ വിഷയം പ്രതിപക്ഷം നിരവധി തവണ ഉയര്‍ത്തിയതാണെന്നും കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ അടുത്ത നടപടി ക്രമമായ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു. പ്രതിപക്ഷം അല്‍പ്പസമയം നടുത്തളത്തില്‍ പ്രതിഷേധിച്ച ശേഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഷാഫി പറമ്പിലിന്‍റെ അടിയന്തര പ്രമേയ നോട്ടീസാണ് സ്‌പീക്കര്‍ തള്ളിയത്(Opposition walkout).

ഗണ്‍മാന്‍മാര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിക്കാന്‍ എന്തധികാരമാണുള്ളതെന്ന് ഇറങ്ങിപ്പോകലിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചത്.

പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതിയെയും നിയമത്തെയും പൊലീസിനെയും അനുസരിക്കില്ലെന്നതാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നുപറഞ്ഞാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നില്‍ക്കുകയാണ്. ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് നടപ്പാക്കുന്നത്. ഇത് എങ്ങനെയാണ് സമീപകാല സംഭവമല്ലാതാകുന്നത്(kerala niyamasabha).

നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്‌തത് മുഖ്യമന്ത്രിയാണ്. കല്യാശ്ശേരിയില്‍ ചെടിച്ചട്ടിയും കമ്പിവടിയും ഹെല്‍മറ്റും കൊണ്ട് ക്രൂരമായാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. പൊലീസ് വധശ്രമത്തിന് എഫ്.ഐ.ആര്‍ ഇട്ട സംഭവത്തിലാണ് രക്ഷാപ്രവര്‍ത്തനവും മാതൃകാപ്രവര്‍ത്തനവുമാണെന്നും ഇനിയും തുടരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നല്‍കിയത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുക്കേണ്ടിയിരുന്നത്.

കേരളത്തിലാകെ നടന്ന അക്രമസംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്. പെണ്‍കുട്ടികളെ ആക്രമിക്കുകയും മുടിയില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പടെ ഞങ്ങളുടെ കുട്ടികളെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്ലാത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്. ഫ്ളോറിഡയില്‍ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയത് പോലെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഒരാളെയും വെറുതെ വിടില്ല.

Also Read: ബജറ്റ് പവിത്രമാകണം; ഭാവനാശൂന്യമായ ബജറ്റില്‍ പ്രതീക്ഷയും വിശ്വാസവും ഇല്ലെന്ന് വിഡി സതീശന്‍

ക്രിമിനല്‍ പ്രവൃത്തി ചെയ്‌ത എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമപരമായ നടപടികളുമായി പിന്നാലെയുണ്ടാകും. സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ ഗണ്‍മാന്‍മാര്‍ പോയി പണിനോക്കാന്‍ പറഞ്ഞ് പൊലീസിനെ പുച്ഛിക്കുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു.

Last Updated : Feb 15, 2024, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.