ETV Bharat / state

പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ച് അൻവർ; മുഴുവൻ പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ - ANVAR NEW PARTY FORMATION

author img

By ETV Bharat Kerala Team

Published : 1 hours ago

പരിപൂര്‍ണ മതേതര രാഷ്ട്രീയ കക്ഷിയാവും രൂപീകരിക്കുകയെന്ന് അൻവർ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പഞ്ചായത്തുകളിലും മല്‍സരിക്കുമെന്നും അന്‍വർ കൂട്ടിച്ചേർത്തു.

PV ANVAR NILAMBUR MLA  PV ANVAR PRESS MEET  PV ANVAR RECENT CONTROVERSIES  KERALA POLITICS LATEST NEWS
PV ANVAR (ETV Bharat)

മലപ്പുറം: പുതിയ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇടത്പക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിലാണ് അൻവറിന്‍റെ പുതിയ തീരുമാനം. പരിപൂര്‍ണ മതേതര രാഷ്ട്രീയ കക്ഷിയാവും രൂപീകരിക്കുകയെന്ന് അൻവർ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പഞ്ചായത്തുകളിലും മല്‍സരിക്കും. ഞായറാഴ്‌ച മഞ്ചേരിയില്‍ ജില്ലാതല വിശദീകരണ യോഗം നടത്തും. ഒരു ലക്ഷം പേരെ യോഗത്തിൽ പ്രതീക്ഷിക്കുന്നുവെന്നുണ്ടെന്നും അൻവർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'സമാന ആശയമുള്ളവരെ ഒപ്പം നിര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെച്ചൊഴിയുന്നതാണ് നല്ലത്. ഹിന്ദു പത്രവുമായി ചേർന്ന് നാടകം കളിക്കുകയാണ്. അഭിമുഖം വന്ന് 32 മണിക്കൂറിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. അഭിമുഖത്തിന്‍റെ ഓഡിയോ പുറത്തു വിടാന്‍ ഹിന്ദു പത്രം ഒരുക്കമുണ്ടോ എന്നും അൻവർ ചോദിച്ചു. പിണറായി ഒഴിഞ്ഞാല്‍ റിയാസിനെ മുഖ്യമന്ത്രിയാക്കാമല്ലോയെന്നും അൻവർ പറഞ്ഞു.

Also Read:'പത്രത്തിലേത് പിആര്‍ ഏജന്‍സിയുടെ വരികളെന്ന ന്യായീകരണം അപഹാസ്യകരം'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.