തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്. മഹാസമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ഉള്ള ഗോപൻ സ്വാമിയുടെ ഭൗതികശരീരം രണ്ട് മണിയോട് കൂടി ഗോപൻ സ്വാമിയുടെ വീട്ടിൽ എത്തിക്കും. നാമജപ ഘോഷയാത്രോട് കൂടിയാണ് ഭൗതിക ശരീരം എത്തിക്കുന്നത്. തുടർന്ന് കൈലാസനാഥ ക്ഷേത്ര സമീപത്തെ സമാധിസ്ഥലത്ത് മൂന്ന് മണിയോട് കൂടി മഹാസമാധി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഗോപന്‍ സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും 'മഹാസമാധി' നടക്കുക. ഗോപന്‍ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. ഇന്നലെ (ജനുവരി 16) രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്‌റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്‌തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.
Also Read: ഗോപൻ സ്വാമിയെ ക്ഷേത്രാങ്കണത്തിൽ 'മഹാസമാധി' ഇരുത്തുമെന്ന് കുടുംബം; പിന്തുണയുമായി സംഘടനകൾ