ETV Bharat / bharat

വല്ലാത്തൊരു ബുദ്ധിതന്നെ ചേട്ടാ...!: 'പണവും സ്വര്‍ണവും ഞങ്ങള്‍ കൊണ്ടുപോകുന്നു'; കള്ളനായി വാതിലില്‍ പതിച്ചൊരു കത്ത് - A LETTER TO THIEF

സംക്രാന്തിയ്‌ക്ക് വീടും പൂട്ടി പട്ടണത്തിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ തോന്നിയ ബുദ്ധി. വീട്ടില്‍ മേഷ്‌ടിക്കാനെത്തുന്ന കള്ളന് സ്വന്തം കൈപ്പടയില്‍ കത്ത് എഴുതി വീട്ടുടമസ്ഥന്‍.

HOUSE OWNER LETTER TO THIEF  HYDERABAD MANS VIRAL LETTER  HYDERABAD MAN NOTE TO THIEF  കള്ളന് എഴുതിയ കത്ത്
Letter Wrote By House Owner (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 17, 2025, 1:47 PM IST

ഹൈദരാബാദ് : വിശേഷ ദിവസങ്ങളിലും ഉത്സവ വേളകളിലും ഒഴിവുകാലത്തും ബന്ധുവീടുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമൊക്കെ പോകുന്നവരാണ് നമ്മള്‍. യാത്ര പോകാനായി ഇത്തരം വേളകള്‍ക്ക് കാത്തിരിക്കുന്നവരും ഏറെയാണ്. ഗ്യാസ് ഓഫ് ആണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച്, ലൈറ്റ് ഫാന്‍ എന്നിവയുടെ സ്വിച്ചുകള്‍ ഓഫാണോ എന്ന് നോക്കി, അലമാര പൂട്ടി, ജനല്‍ പാളികള്‍ മുറുക്കിയടച്ച് കൊളുത്തിട്ട്, വാതില്‍ പൂട്ടി താക്കോല്‍ സുരക്ഷിതമായി വയ്‌ക്കാന്‍ ശ്രമിക്കുമ്പോഴും വീട്ടിലെ മുതിര്‍ന്നവര്‍ക്ക് മനസില്‍ ഒറ്റ പ്രാര്‍ഥനയേ ഉണ്ടാകൂ... 'ദൈവമേ തിരിച്ചെത്തുമ്പോള്‍ വീടും സാധനങ്ങളും ഇതുപോലെ തന്നെ ഉണ്ടാകണേ...' എന്ന്.

കള്ളന്മാരെ പേടിച്ചാണ്, വീട് പൂട്ടിയിട്ടും ഒന്നുരണ്ടുവട്ടം പൂട്ട് വലിച്ച് നേക്കുന്നത്. ആരുവന്ന് വലിച്ചാലും പൂട്ട് തുറക്കില്ല എന്നുറപ്പിക്കാന്‍. വീടുപൂട്ടി ദൂരെയാത്രയ്‌ക്ക് പോകുമ്പോള്‍ പൊലീസില്‍ വിവരം അറിയിക്കാനുള്ള സൗകര്യം കേരള പൊലീസ് ഒരുക്കിയത് കള്ളന്മാരില്‍ നിന്ന് സുരക്ഷ നല്‍കുന്നതാണ്. അതിനാല്‍ ഇനി യാത്രയ്‌ക്ക് ധൈര്യമായി പോകാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇത്തരത്തില്‍ സംക്രാന്തിയ്‌ക്ക് പട്ടണത്തിലേക്ക് പോയ ഒരു ഗൃഹനാഥന്‍ കള്ളനെ പേടിച്ച് ചെയ്‌ത രസകരമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. സംഭവം അങ്ങ് ഹൈദരാബാദിലാണെങ്കിലും അദ്ദേഹത്തിന്‍റെ പ്രവൃത്തി ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ നമുക്കിത് കേട്ടിരിക്കാനാകില്ല.

വാതിലില്‍ പതിച്ചൊരു കത്ത്: 'സംക്രാന്തിയാണല്ലോ? ഞങ്ങള്‍ ടൗണിലേക്ക് പോകുന്നു. കൈവശമുള്ള ആഭരണങ്ങളും പണവും ഒപ്പം കൊണ്ടുപോകുകയാണ്. അതുകൊണ്ട് ഞങ്ങളുടെ വീട്ടില്‍ കയറേണ്ട, കാര്യമില്ല' -വീടിന്‍റെ വാതില്‍ക്കല്‍ ഗൃഹനാഥന്‍ ഇങ്ങനൊരു കത്ത് പതിച്ചു.

വിശേഷ ദിവസങ്ങളില്‍ പൊലീസ് നടത്തുന്ന പട്രോളിങ്ങില്‍ പെടാതെ പൂട്ടിക്കിടക്കുന്ന വീടുകള്‍ ലക്ഷ്യം വച്ചിറങ്ങുന്ന ചിലരുണ്ട്. അവര്‍ക്കുള്ളതാണ് വീട്ടുടമസ്ഥന്‍റെ ഈ കത്ത്. കത്ത് വായിച്ച് ഒരു കള്ളനും അകത്ത് കയറാനിടയില്ല.

വിചിത്രമായ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. കള്ളനോട് കത്തിലൂടെ കാര്യം പറഞ്ഞ വീട്ടുടമസ്ഥന്‍റെ നര്‍മവും ബുദ്ധിയും ഒരുപോലെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. വീട്ടുടമസ്ഥന്‍റെ പ്രവൃത്തി തമാശയല്ലെന്നും ഗൗരവമായി കാണ്ട് അഭിനന്ദിക്കേണ്ടതാണെന്നും ചിലര്‍ പറയുന്നു.

Also Read: അമ്മയ്ക്ക് വിവാഹേതര ബന്ധമെന്ന് പ്രചരിപ്പിച്ചു, പത്തൊന്‍പതുകാരനായ മകനെ ദമ്പതിമാര്‍ കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.