ETV Bharat / state

നവജാതശിശു ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതി; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു - Newborn Died

മതിയായ പരിചരണം ലഭിച്ചിക്കാതെ നവജാതശിശു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അന്വേഷണം അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തിൽ.

NEWBORN DIED  HEALTH DEPARTMENT  നവജാതശിശു മരിച്ചു  കോഴിക്കോട്
മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചു, പരാതിയില്‍ അന്വേഷണം ആരംഭിച്ചു
author img

By ETV Bharat Kerala Team

Published : Apr 19, 2024, 4:36 PM IST

കോഴിക്കോട്: പ്രസവ വേദനയുമായെത്തിയ യുവതിക്ക്‌ മതിയായ പരിചരണം നല്‍കാതെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ നിന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും തുടർന്ന് നവജാതശിശു മരിച്ചെന്നുമുള്ള പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ ഡിഎംഒ ഡോ ടി മോഹൻദാസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ എത്തിയ എഡിഎംഒ പരാതിക്കാരിയായ പുതുപ്പാടി ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങല്‍ വീട്ടില്‍ ബിന്ദുവിന്‍റെയും ആരോപണവിധേയരായ ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. എല്ലാ ചികിത്സാരേഖകളും സഹിതം രാവിലെ പത്തുമണിക്ക്‌ ആശുപത്രിയില്‍ ഹാജരാവാൻ എഡിഎംഒ ആവശ്യപ്പെട്ടതായി ബിന്ദു അറിയിച്ചു.സംഭവത്തില്‍ ഉടൻ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നല്‍കിയിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറല്‍ എസ്‌പി യുടെ നിർദേശപ്രകാരം ബിന്ദു വ്യാഴാഴ്‌ച രാവിലെ താമരശ്ശേരി ഡിവൈഎസ്‌പി ഓഫീസില്‍ ഹാജരായി മൊഴി നല്‍കി. ബിന്ദുവിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താമരശ്ശേരി ഡിവൈഎസ്‌പി എം പി വിനോദ് അറിയിച്ചു.

ഗർഭിണിയായപ്പോള്‍ മുതല്‍ താമരശ്ശേരി ഗവ താലൂക്കാശുപത്രിയിലും ക്ലിനിക്കിലും കാണിച്ചതിന്‍റെ രേഖകള്‍, കോഴിക്കോട് ഐഎംസിഎച്ചിലെ ചികിത്സാ റിപ്പോർട്ട്, വെന്‍റിലേറ്ററില്‍ കഴിഞ്ഞ നവജാത ശിശുവിന്‍റെ സ്‌കാനിങ് റിപ്പോർട്ട് തുടങ്ങിയവ സഹിതമാണ് ബിന്ദു ഡിവൈഎസ്‌പി ഓഫീസിലെത്തിയത്.

താമരശ്ശേരി പൊലീസിന് മുമ്പ് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാവാതിരുന്നതോടെയാണ് ബിന്ദു കോഴിക്കോട് റൂറല്‍ എസ്‌പി ഡോ അരവിന്ദ് സുകുമാറിന് പരാതി നൽകിയത്. തുടർന്നാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്താൻ താമരശ്ശേരി ഡിവൈഎസ്‌പിയെ റൂറല്‍ എസ്‌പി ചുമതലപ്പെടുത്തിയത്. പതിവായി കാണിച്ചിരുന്ന താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റിന്‍റെ ഭാഗത്തു നിന്നുള്ള അനാസ്ഥയും, പ്രസവമടുക്കാറായിട്ടും ഉടുത്തിരുന്ന പാവാട കീറി അടിവയറ്റില്‍ മുറുക്കിക്കെട്ടിയ നഴ്‌സുമാരുടെ നടപടിയും കാരണമാണ് കുഞ്ഞിന്‍റെ തലച്ചോറിന് ക്ഷതമേറ്റ് മരിക്കാനിടയായതെന്ന് പരാതിപ്പെട്ടതായി ബിന്ദു പറഞ്ഞു.

അതേസമയം യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തീർത്തും അടിസ്ഥാനരഹിതവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) പറഞ്ഞു. അസത്യപ്രചാരണം തുടർന്നാല്‍ നിയമപരമായി നേരിടുമെന്ന് കെജിഎംഒഎ ജില്ല കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

ALSO READ : വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും ആശുപത്രിയിൽ; ശസ്‌ത്രക്രിയ വേണമെന്ന് ഡോക്‌ടര്‍മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.