ETV Bharat / state

സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: കുഞ്ഞിന്‍റെ അമ്മയെ കണ്ടെത്തി - NEWBORN BABY ABANDONED CASE - NEWBORN BABY ABANDONED CASE

നവജാത ശിശുവിനെ സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയെ പൊലീസ് കണ്ടെത്തി.

KASARAGOD NEWS  KASARAGOD NEW BORN BABY CASE  നവജാത ശിശുവിനെ കണ്ടെത്തിയ കേസ്  കാസര്‍കോട് നവജാത ശിശു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 12:56 PM IST

കാസർകോട്: സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ മാതാവിനെ കണ്ടെത്തി. ആദൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ 30 കാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

യുവതി വിവാഹിത അല്ല. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്‌ചയാണ് ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നീട്, കുട്ടിയെ അമ്മതൊട്ടിലിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. സ്‌കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ അന്വേഷിച്ചെത്തിയത്.

വിവരമറിഞ്ഞ് എത്തിയ ആദൂർ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Read More : ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ; അമ്മത്തൊട്ടിലിലേക്ക് മാറ്റി, അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.