ETV Bharat / state

ലോക ഹൃദയദിനം; എല്ലാവർക്കും സിപിആർ പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി - New State Project For CPR Training - NEW STATE PROJECT FOR CPR TRAINING

ഹൃദയസ്‌തംഭനമുണ്ടായാല്‍ രോഗിക്ക് അടിയന്തരമായി നല്‌കേണ്ട കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്ന സിപിആറിനെ കുറിച്ച് മുഴുവന്‍ ജനങ്ങള്‍ക്കും പരിശീലനം നൽകാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസ് അറിയിച്ചു.

WORLD HEART DAY  HEALTH MINISTER VEENA GEORGE  KERALA HEALTH MINISTRY NEW PROJECT  സിപിആര്‍ പരിശീലന പദ്ധതി കേരള
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 7:54 PM IST

തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സിപിആര്‍ പരിശീലനം വ്യാപിപിക്കാന്‍ കര്‍മ്മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ഹൃദയസ്‌തംഭനമുണ്ടായാല്‍ രോഗിക്ക് അടിയന്തരമായി നല്‌കേണ്ട കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്ന സിപിആറിനെ കുറിച്ച് മുഴുവന്‍ ജനങ്ങള്‍ക്കും പരിശീലനം നൽകാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസ് അറിയിച്ചു. ശരിയായ രീതിയില്‍ സിപിആര്‍ നൽകിയതിന് ശേഷം ആശുപത്രിയിലെത്തിച്ചാല്‍ ഹൃദയസ്‌തംഭനം നേരിടുന്ന രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ കുറച്ചുകൂടി എളുപ്പമാണ്.

എന്താണ് സി പി ആര്‍ ?
ഹൃദയസ്‌തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ ഇതിന്‍റെ ഫലമായി ബോധക്ഷയവും മറ്റ് സങ്കീര്‍ണതകളുമുണ്ടാകും. ഈ സാഹചര്യത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും മസ്‌തിഷ്‌ക മരണത്തിന് വരെ കാരണമാവുകയും ചെയ്യും.

ഇത് തടയാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗമാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്ന സി പി ആര്‍. ഹൃദയസ്‌തംഭനം കാരണം കുഴഞ്ഞു വീഴുന്ന രോഗിക്ക് തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്‌സിജന്‍ അടങ്ങിയ രക്തത്തിന്‍റെ ഒഴുക്ക് പുനസ്ഥാപിക്കാന്‍ സിപിആറിലൂടെ ഒരു വലിയ പരിധി വരെ സാധിക്കും. രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിപിആർ നൽകേണ്ട രീതി

കുഴഞ്ഞു വീഴുന്നയാള്‍ക്ക് ബോധം നഷ്‌ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ബോധമുണ്ടെങ്കില്‍ ഉടന്‍ ധാരാളം വെള്ളം നൽകണം. അബോധാവസ്ഥയില്‍ തുടരുകയാണെങ്കില്‍ ഉടന്‍ പള്‍സും ശ്വാസവും പരിശോധിക്കണം. ഹൃദയമിടിപ്പില്ലെങ്കില്‍ ഉടന്‍ സിപിആര്‍ നൽകണം. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്‍റെ ഇടത് ഭാഗത്താണ് സിപിആര്‍ ചെയ്യേണ്ടത്.

ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്‌പരം ബന്ധിപ്പിക്കുകയും ചെയ്‌ത് അഞ്ചുമുതല്‍ ഏഴു സെന്‍റിമീറ്റര്‍ താഴ്‌ചയില്‍ നെഞ്ചില്‍ അമര്‍ത്തുന്നതാണ് സിപിആര്‍ നല്‍കേണ്ട രീതി. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കണം. പരിശീലനം ലഭിച്ച ആര്‍ക്കും ചെയ്യാവുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണിത്.

സിപിആര്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന കര്‍മ്മ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

Also Read:മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം; പുതിയ പദ്ധതിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.