ETV Bharat / state

നവരാത്രി പൂജവയ്‌പ്പ് വീട്ടില്‍ ആകാമോ; ഇക്കാര്യങ്ങൾ മറക്കരുത് - POOJA VEPPU IN HOME

നവരാത്രിയുടെ ഭാഗമായി ദുര്‍ഗാഷ്‌ടമി ദിനത്തിലാണ് പൂജവയ്‌പ്പ് . ക്ഷേത്രങ്ങളില്‍ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും പൂജവയ്‌പ്പ് നടത്താം. ഇങ്ങനെ വീട്ടിൽ പൂജ വയ്ക്കു‌മ്പോളും പൂജയെടുക്കുമ്പോളും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം..

NAVARATRI 2024  DURGASHTAMI 2024  NAVARATRI POOJA AT HOME  ദുർഗാഷ്‌ടമി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 2:29 PM IST

വരാത്രിയോടനുബന്ധിച്ച് കേരളത്തിൽ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങാണ് പൂജ വയ്‌പ്പ്. പഠനോപകരണങ്ങളും ആയുധങ്ങളും സംഗീതോപകരണങ്ങളും മറ്റും സരസ്വതി ദേവിക്ക് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണിത്. ഇതിലൂടെ പൂജ വയ്‌ക്കുന്നവർക്ക് സരസ്വതീദേവിയുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.

വിദ്യാർഥികൾ അവരുടെ പുസ്‌തകങ്ങളും പഠനോപകാരങ്ങളുമെല്ലാം പൂജയ്ക്ക് വയ്ക്കുന്നു. മുതിർന്നവർ ഭഗവത്‌ ഗീത, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളും കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും തൊഴിലാളികൾ പണിയായുധവും പൂജവയ്‌ക്കുന്നു.

നവരാത്രി ആഘോഷങ്ങളിലെ അവസാന മൂന്ന് ദിനങ്ങളിലാണ് പൂജ വയ്‌പ്പുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാറുള്ളത്. ദുർഗാഷ്‌ടമിയുടെ സന്ധ്യ ദിവസം പൂജ വച്ച് വിജയദശമി ദിവസം പൂജ എടുക്കും. സാധാരണ തൊട്ടടുത്ത ക്ഷേത്രങ്ങളിലാണ് പൂജ വയ്‌ക്കുന്നത്. എന്നാൽ ഇതിന് കഴിയാത്തവർ സ്വന്തം വീടുകളിലും പുസ്‌തകം പൂജ വയ്‌ക്കാറുണ്ട്. ഇങ്ങനെ വീട്ടിൽ പൂജ വയ്ക്കു‌മ്പോളും പൂജയെടുക്കുമ്പോളും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

NAVARATRI 2024  DURGASHTAMI 2024  NAVARATRI POOJA AT HOME  ദുർഗാഷ്‌ടമി
Navaratri Pooja (ETV Bharat)

വീട്ടിൽ പൂജ വയ്ക്കുമ്പോൾ...

വീടുകളില്‍ പൂജ വയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ശുദ്ധിയുള്ള സ്ഥലത്താകണം പൂജ വയ്‌ക്കേണ്ടത്. പൂജാമുറിയാണ് പൂജ വയ്‌പ്പിന് അത്യുത്തമം. പൂജാമുറി ഇല്ലാത്ത ഭവനങ്ങളിൽ ഈശാനകോണായ വടക്കുകിഴക്ക് ഭാഗത്ത് പൂജ വയ്‌ക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൂജ വയ്ക്കുന്നതിന് മുമ്പ് അവിടം ശുദ്ധിയാക്കേണ്ടതുണ്ട്. അതിനായി ചാണക വെള്ളമോ, തുളസി വെള്ളമോ, മഞ്ഞൾ കലക്കിയ വെള്ളമോ തളിക്കാം. മേശപ്പുറത്തോ പീഠത്തിലോ പൂജ വയ്ക്കുന്നതാണ് അഭികാമ്യം. വെറും തറയിൽ പൂജ വയ്ക്കരുതെന്ന് പറയപ്പെടുന്നു.

പുസ്‌തകം പൂജ വയ്ക്കുന്നിടത്ത് ഗണപതി, സരസ്വതി, ലക്ഷ്‌മീ ദേവി എന്നീ മൂന്ന് ദെെവങ്ങളുടെ ചിത്രങ്ങൾ വയ്‌ക്കാം. സരസ്വതീ ദേവിയുടെ ചിത്രത്തിന്‍റെ വലത് ഭാഗത്ത് ഗണപതി ഭഗവാന്‍റെ ചിത്രം വയ്ക്കാം. ഇടതു ഭാഗത്ത് ലക്ഷ്‌മീ ദേവിയുടെ ചിത്രവും വയ്‌ക്കാം. സരസ്വതീ ദേവിയുടെ ചിത്രത്തിന് മുന്നിലായി വേണം പുസ്‌തകങ്ങൾ പൂജയ്‌ക്ക് വയ്‌ക്കാന്‍.

ചിത്രങ്ങൾ പൂമാലകൾകൊണ്ട് അലങ്കരിക്കാവുന്നതാണ്. ചിത്രങ്ങൾക്ക് മുന്നിൽ പുഷ്‌പങ്ങൾ സമർപ്പിക്കാവുന്നതാണ്. ശേഷം ഓരോ ചിത്രങ്ങൾക്ക് മുന്നിലും ഓരോ നിലവിളക്കുകൾ തിരിയിട്ട് വയ്‌ക്കാം. ഗണപതിയുടെ ചിത്രത്തിന് മുന്നില്‍ അവൽ, മലർ തുടങ്ങിയ നിവേദ്യ വസ്‌തുക്കൾ സമർപ്പിക്കാവുന്നതാണ്.

അഷ്‌ടമി ദിവസം സന്ധ്യക്ക് നിലവിളക്കുകൾ തെളിയിക്കണം. ശേഷം ഭഗവാന്മാരെ കർപ്പൂരം ഉഴിഞ്ഞ് പൂക്കൾ കൈകളിലെടുത്ത് ദേവതകളെ മനസിൽ ധ്യാനിച്ച് ഉപകരണങ്ങളിൽ അർച്ചിച്ച ശേഷം വേണം പൂജ വയ്ക്കാൻ.

രണ്ട് ദിവസമാണ് പൂജ വയ്ക്കുക. പൂജയ്‌ക്ക് വയ്ക്കുമ്പോൾ കൊളുത്തിയ വിളക്ക് പൂജ കഴിയുന്നത് വരെ കെടാതെ സൂക്ഷിക്കണം. പൂജ വയ്‌ച്ചതിന്‍റെ പിറ്റേന്ന് രാവിലെ കുളിച്ച് ശുദ്ധിയായി പൂജ നടത്തണം. കൂടാതെ പുസ്‌തകങ്ങളിൽ പുഷ്‌പങ്ങൾ അർപ്പിക്കണം.

വ്രത നിഷ്‌ഠ:

നവരാത്രി ദിനങ്ങളിലും പ്രത്യേകിച്ച് അഷ്‌ടമി നവമി ദശമി നാളുകളിലും മത്സ്യമാംസാദി ഭക്ഷണം പൂർണമായും ഒഴിവാക്കണം. അരിയാഹാരം ഒറ്റനേരം മാത്രം കഴിക്കാം. പ്രാതലിനും അത്താഴത്തിനും ലഘു ഭക്ഷണം ആണ് ഉചിതം. ഈ ദിനങ്ങളില്‍ ദേവിയുമായി ബന്ധപ്പെട്ടുള്ള പുരാണങ്ങളോ പ്രാര്‍ഥന ശ്ലോകങ്ങളോ പാരായണം ചെയ്യാം. ലളിത സഹസ്ര നാമം മൂന്നു നേരം പാരായണം ചെയ്യുന്നത് ഉത്തമമാണ്. പൂജ വയ്‌പ്പിലും പൂജയിലും പങ്കെടുക്കുന്നതിനു മുമ്പ് ദേഹശുദ്ധി വരുത്തണം. പൂജ വയ്‌പ്പിന് മുന്നോടിയായി ആദ്യം ഗുരുവിനെയും പിന്നീട് ഗണപതിയേയും പ്രാർഥിക്കണം. തുടര്‍ന്ന് ദുര്‍ഗ ദേവിയെ സങ്കല്‍പ്പിച്ച് ലളിത സഹസ്ര നാമ സ്തോത്രം മൂന്ന് പ്രാവശ്യം ജപിക്കുക.

പൂജയെടുപ്പ്:

വിജയദശമി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായതിന് ശേഷം പുസ്‌തകങ്ങളിൽ പുഷ്‌പങ്ങൾ അർച്ചിച്ച് പൂജ നടത്താം. ശേഷം അരച്ചെടുത്ത ചന്ദനത്തിലോ കളഭത്തിലോ തുളസിയില തൊട്ട് ഓരോ പുസ്‌തകത്തില്‍ / ഉപകരണത്തിൽ വച്ച് പൂജയെടുക്കാം. പൂജ എടുക്കുമ്പോൾ അരിയിലോ മണ്ണിലോ ഓം ഗം ഗണപതയേ നമഃ എന്നെഴുതിയ ശേഷം പൂജയ്ക്ക് വച്ച പുസ്‌തകത്തിലെ ഒരു വരിയെങ്കിലും വായിക്കുന്നത് അത്യുത്തമമാണ്.

Also read: പുസ്‌തകം വച്ച് പൂജയെടുപ്പിന് 3 നാൾ: ഇത്തവണ നവരാത്രിക്ക് ദൈര്‍ഘ്യമേറും; കാരണം ഇത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.