ETV Bharat / state

ദേശീയ പാത നിർമ്മാണത്തിനുള്ള യന്ത്ര ഭാഗങ്ങൾ നടുറോഡിൽ പൊട്ടി വീണു; നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു - ACCIDENT IN KASARKODE - ACCIDENT IN KASARKODE

ദേശീയപാത നിര്‍മ്മാണ വാഹനത്തിലെ യന്ത്ര ഭാഗങ്ങൾ പൊട്ടിവീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. ഒരുയാത്രക്കാരന് ഗുരുതര പരിക്ക്. സംഭവം കാസര്‍കോട്ട്.

ACCIDENT  NH ACCIDENT IN KASARKODE  ONE INJURED SERIOUSLY  MANY VEHICLES MET ACCIDENT
National Highway construction vehicle parts falls, many vehicles committ accident, one man seriously injured
author img

By ETV Bharat Kerala Team

Published : Apr 16, 2024, 9:36 PM IST

ദേശീയ പാത നിർമ്മാണ വാഹനത്തിന്‍റെ പാര്‍ട്‌സ് പൊട്ടി വീണു, നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

കാസർകോട്: ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയ്ക്ക് സമീപം ദേശീയ പാത നിർമ്മാണ വാഹനത്തില്‍ നിന്ന് യന്ത്ര ഭാഗം പൊട്ടി നടുറോഡിൽ വീണു. ഇതേത്തുടർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഒരു യാത്രക്കാരന് ഗുരുതര പരുക്കേറ്റു.

ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ദേശീയപാത നിർമ്മാണ ജോലിക്കിടെ വാഹനത്തിൽ നിന്ന് വലിയ യന്ത്ര ഭാഗം പൊട്ടി വീഴുകയായിരുന്നു.

ഇത് കണ്ട് ഇതിലൂടെ പോകുന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതോടെ അവ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ലോറി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളടക്കം അഞ്ചു വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. മേല്‍പറമ്പ് പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: മദ്യപിച്ച് കാറോടിച്ച യുവാവ് ഒറ്റ മണിക്കൂറിലുണ്ടാക്കിയത് 6 വാഹനാപകടങ്ങൾ. കൊല്ലപ്പെട്ടത് ഒരാള്‍ 11 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.