തിരുവനന്തപുരം: എഡിജിപി-ആർഎസ്‌എസ് കൂടിക്കാഴ്‌ച ചർച്ച ചെയ്യുമ്പോൾ തന്നെ മുഖ്യമന്ത്രിക്ക് ദേഹസ്വാസ്ഥ്യം വന്നത് യാദൃശ്ചികമെന്ന് എൻ ഷംസുദ്ധീൻ എംഎൽഎ. പ്രസ്‌താവനയിൽ ഇടപെട്ട് സ്‌പീക്കർ എഎൻ ഷംസീർ. അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനിടെയായിരുന്നു ഷംസുദ്ധീന്‍റെ പരാമർശം. ഉടൻ സ്‌പീക്കർ എഎൻ ഷംസീർ വിഷയത്തിൽ ഇടപെടുകയും അത്തരം സംസാരം നല്ലതല്ലെന്ന് പറയുകയും ചെയ്‌തു.
അസുഖം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. താങ്കൾക്ക് എപ്പോൾ സംസാരിക്കുമ്പോഴും അസുഖം വന്നേക്കാമെന്നും സ്‌പീക്കർ പറഞ്ഞു. എന്നാൽ താൻ മുഖ്യമന്ത്രിയെ പരിഹസിച്ചതല്ലെന്ന് ഷംസുദ്ധീൻ വ്യക്തമാക്കി. ഇത്രയും വലിയ വിമർശനം മുഖ്യമന്ത്രിയുടെ അഭാവത്തിൽ പറയേണ്ടി വന്നാലോയെന്ന് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ മുഖ്യമന്ത്രി ഇല്ലല്ലോയെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും രോഗാവസ്ഥയെ പരിഹസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസുഖം ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്ന് തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഭരണപക്ഷത്ത് നിന്നും ബഹളവും ഉയർന്നു. സ്‌പീക്കർ ഇടപെട്ട് ഭരണപക്ഷ എംഎൽഎമാരെ ഇരിപ്പിടത്തിൽ ഇരുത്തിയ ശേഷമാണ് ഷംസുദ്ധീൻ എംഎൽഎ അടിയന്തര പ്രമേയ അവതരണം തുടർന്നത്.
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ബന്ധപ്പെട്ട കൂടിക്കാഴ്‌ചയും ആർഎസ്‌എസിന്‍റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പൊലീസ് സേനയെ ദുരുപയോഗം ചെയ്യുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. എംഎൽഎമാരായ എന്‍. ഷംസുദ്ധീൻ, ടിജെ വിനോദ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെകെ രമ എന്നിവരായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.
Also Read: തൊണ്ട വേദന; അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പോയി, മുങ്ങിയെന്ന് പ്രതിപക്ഷം