കൊല്ലം : കൊല്ലത്ത് ക്രിസ്‌തുരാജ് ഹയർ സെക്കൻഡറി സ്‌കൂളിലെ 42 -ാം ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ വോട്ട് ചെയ്‌തു. കൃത്യം 6.50 തന്നെ അദ്ദേഹം കുടുംബത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തി. ഭാര്യ ഗീത, മകൻ കാർത്തിക്, മകൻ്റെ ഭാര്യ ചെറുമകൾ എന്നിവർക്കൊപ്പമാണ് എൻകെ പ്രേമചന്ദ്രൻ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ എത്തിയത്.
പൂർണമായ ആത്മവിശ്വാസം ഉണ്ടെന്നും പരമാവതി ബൂത്തുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ പ്രവർത്തനങ്ങളുടെ ഫലം വോട്ടെടുപ്പിൽ ഉണ്ടാകും. രാഷ്ട്രീയ പശ്ചാത്തലം പൂർണ്ണമായും യുഡിഎഫിന് അനുകൂലമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരമുണ്ട്. സംസ്ഥാനത്ത് ഉച്ചയ്ക്ക് മുൻപ് തന്നെ വലിയ രീതിയിൽ പോളിങ് ഉണ്ടാകുമെന്ന് കരുതുന്നുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
തനിക്ക് എതിരായ ലഘുലേഖ വിതരണം രാഷ്ട്രീയ പാപ്പരത്തത്തിൻ്റെ തെളിവാണ്. നാലാംകിട രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നത്. തനിക്കെതിരെ വർഗീയ വിഷം തുപ്പുന്ന ലഘുലേഖ സിപിഎം ആണ് വിതരണം ചെയ്‌തത് എന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
പോളിങ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ വോട്ട് ചെയ്യാൻ വിവിധ കേന്ദ്രങ്ങൾ എത്തിയിരുന്നു. പോളിങ് തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ 2% വോട്ടിംഗ് രേഖപ്പെടുത്തി. ആദ്യം മുതൽ തന്നെ സ്ത്രീകളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
ALSO READ : 'കേരളത്തിൽ അവിശ്വസനീയമായ ഫലങ്ങൾ ഉണ്ടാകും' ; സകുടുംബം വോട്ട് രേഖപ്പെടുത്തി ജി കൃഷ്‌ണകുമാർ