ETV Bharat / state

'വലിഞ്ഞുകേറി വന്നതല്ല' ; സിപിഎം മുന്നണി മര്യാദ കാണിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ - SHREYAMS KUMAR AGAINST CPM

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍. എല്‍ഡിഎഫില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പരാമര്‍ശം

SHREYAMS KUMAR AGAINST CPM, സിപിഎമ്മിനെതിരെ ശ്രേയാംസ്‌കുമാര്‍,LDF RAJYA SABHA SEAT SHARING,RJD LEADER MV SHREYAMS KUMAR,RJD LDF ISSUE
RJD leader MV Shreyams Kumar Strongly Criticised CPM (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 11:28 AM IST

Updated : Jun 12, 2024, 1:32 PM IST

സിപിഎം മുന്നണി മര്യാദ കാണിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ (ETV Bharat)

കോഴിക്കോട് : സിപിഎം മുന്നണി മര്യാദ കാണിക്കുന്നില്ലെന്ന അതിരൂക്ഷ വിമർശനവുമായി ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ രംഗത്ത്. ഇടതുമുന്നണിയിൽ ഇപ്പോൾ കാര്യമായ പരിഗണന ലഭിക്കുന്നില്ല. മുമ്പ് വിട്ടുനൽകിയ രാജ്യസഭ സീറ്റ് ആർജെഡിക്ക് തിരിച്ചുനൽകി മുന്നണി മര്യാദ സിപിഎം കാട്ടണമായിരുന്നെന്നും ശ്രേയാംസ് പറഞ്ഞു. ഉഭയകക്ഷി ചർച്ച പോലും നടത്താതെയാണ് പാർട്ടിയെ ഇത്തവണ അവഗണിച്ചത്. ഇതിൽ അതിയായ അസംതൃപ്തിയുണ്ട്. ഇടതുമുന്നണിയിൽ തുടരുമെങ്കിലും അവഗണന സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയെങ്കിലും അവഗണന ഒഴിവാക്കണം. 2018 ലാണ് ഇടതുപക്ഷത്ത് തിരിച്ചെത്തിയത്. ക്ഷണിച്ചിട്ടാണ് പോയത്, വലിഞ്ഞുകയറി വന്നതല്ല, പ്രവർത്തകർ നിരാശരാണ്, ഒറ്റയ്ക്ക്‌ നിന്നാൽ പോരെ എന്ന് പലരും ചോദിച്ച് തുടങ്ങി, എന്നാൽ ഇനിയൊരു രാഷ്ട്രീയ മാറ്റത്തിന് ഇല്ല എന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ ഞങ്ങളിലെ ഒരു വിഭാഗത്തിന് വലിയ പരിഗണന ലഭിക്കുമ്പോൾ ഇവിടെ അവഗണന എന്നത് സങ്കടകരമാണെന്നും ശ്രേയാംസ് അടിവരയിട്ട് പറഞ്ഞു.

Last Updated : Jun 12, 2024, 1:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.