ETV Bharat / state

ധാര്‍മികതയുടെ പേരില്‍ രാജിവച്ചാല്‍ ധാര്‍മികതയുടെ പേരില്‍ തിരികെ എംഎല്‍എ ആകാന്‍ കഴിയില്ല; മുകേഷിന് സംരക്ഷണ കവചമൊരുക്കി എം വി ഗോവിന്ദന്‍ - MV Govindan Reacts - MV GOVINDAN REACTS

മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ധാര്‍മികതയുടെ പേരില്‍ നിയമസഭ സാമാജിക സ്ഥാനം രാജിവച്ചാല്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍ തിരികെ നിയമസഭ സാമാജികനാകാന്‍ കഴിയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സിനിമ നയ രൂപീകരണ സമിതയില്‍ നിന്നും മുകേഷിനെ നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MV GOVINDAN  ME TOO ALLEGATION AGAINST MUKESH  മുകേഷിനെതിരെ ലൈംഗികാരോപണം  മുകേഷ് രാജി
MV Govindan (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 5:47 PM IST

Updated : Aug 31, 2024, 6:17 PM IST

എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം : കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയുടെ പേരില്‍ ഇപ്പോള്‍ മുകേഷ് രാജിവച്ചാല്‍ പിന്നീട് അതേ ധാര്‍മികതയുടെ പേരില്‍ തിരികെ നിയമസഭ സാമാജികനാകാന്‍ കഴിയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

മുകേഷിന്‍റെ രാജി കാര്യത്തില്‍ കുറ്റാരോപിതന്‍ നിയമസഭ സാമാജിക സ്ഥാനം രാജിവച്ചാല്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍ പിന്നീട് എംഎല്‍എ ആകാന്‍ നിയമമില്ല. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ശശി തരൂരിന്‍റെ പ്രസ്‌താവന ഈ അനുഭവത്തിന്‍റെ പശ്ചാതലത്തിലാണ്. സ്ത്രീകള്‍ക്കെതിരായ പീഡന കേസുകളില്‍പ്പെട്ട 135 ജനപ്രതിനിധികള്‍ രാജിവച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം സിനിമ നയ രൂപീകരണ സമിതയില്‍ നിന്നും മുകേഷിനെ നീക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മുകേഷിന്‍റെ രാജിക്കായി വലിയ രീതിയിലുള്ള ക്യാമ്പയിനാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ മുറവിളികള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട ലൈംഗികാതിക്രമ ആരോപണങ്ങള്‍ എം വി ഗോവിന്ദന്‍ വിശദീകരിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന സിനിമ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും എന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.

Also Read: 'പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, എനിക്കിതിനെ കുറിച്ചറിയില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ

Last Updated : Aug 31, 2024, 6:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.