ETV Bharat / state

കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം - Murder attempt towards youths - MURDER ATTEMPT TOWARDS YOUTHS

ആലപ്പുഴ പാതിരപ്പള്ളി റേഡിയോ സ്‌റ്റേഷന് സമീപമാണ് കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ ആക്രമിച്ച സംഭവം

MURDER ATTEMPT ALAPPUZHA  കക്കൂസ് മാലിന്യം  വധ ശ്രമം ആലപ്പുഴ  MURDER ATTEMPT TOILET WASTE DUMPING
Murder attempt towards youths who filmed toilet waste dumping in Alappuzha (ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 2, 2024, 10:53 PM IST

ആലപ്പുഴ : കക്കൂസ് മാലിന്യം തള്ളുന്നത് ചിത്രീകരിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം. പാതിരപ്പള്ളി റേഡിയോ സ്‌റ്റേഷന് സമീപമാണ് സംഭവം. സോജു(27),അജിത്ത് (23) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഏപ്രില്‍ 29 ന് പുലർച്ചെ 5.40 ഓടെയാണ് സംഭവമുണ്ടായത്.

മാലിന്യം തള്ളുന്ന വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു യുവാക്കള്‍. തുടര്‍ന്ന്, മാലിന്യം തള്ളിയ വാഹനം യുവാക്കളെ പിന്തുടർന്ന് ആദ്യം വലിയ കലവൂർ ജങ്ഷന്‌ മുന്നിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപെട്ട യുവാക്കളെ പിന്തുടർന്ന് ദേശീയപാതയിൽ ഇഎസ്ഐ ജങ്ഷന്‌ സമീപം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ദേശീയ പാതയിലേക്ക് വീണ യുവാക്കൾ തലനാരിഴക്കാണ് രക്ഷപെട്ടത്. ഇരുവർക്കും ദേഹമാസകലം പരിക്കേറ്റിരുന്നു. സംഭവത്തില്‍ ആലപ്പുഴ നോർത്ത് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. പൂച്ചാക്കൽ, ചേർത്തല കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘമാണ് ആക്രമിച്ചത് എന്നാണ് പൊലീസ് അറിയിച്ചത്.

Also Read : ഇടിമിന്നല്‍, ആലപ്പുഴയിൽ സ്‌ട്രോങ് റൂമിലെ സിസിടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു - CCTV In Strong Room Destroyed

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.