ETV Bharat / state

ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂർണമായും നിരോധിച്ചു - MUNNAR GAP ROAD LANDSLIDE

ഗ്യാപ് റോഡില്ലുണ്ടായ മണ്ണിടിച്ചിലില്‍ റോഡിന്‍റെ ഒരു വശം തകര്‍ന്നു. മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ഭരണകൂടം.

ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍  IDUKKI RAIN NEWS  ഇടുക്കിയിൽ കനത്ത മഴ  HEAVY RAIN IN IDUKKI
Munnar Gap Road Landslide, (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 6:17 PM IST

ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ (ETV Bharat)

ഇടുക്കി: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിയിലേയ്ക്കുള്ള റോഡിലാണ് മലയിടിഞ്ഞത്. കൂറ്റൻ പാറക്കല്ലുകൾ വീണ് ഗതാഗതം പൂര്‍ണമായി നിലച്ചു.

ഇതോടെ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി ജില്ല ഭരണകൂടം. ശക്തമായ മഴയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് സംഭവം. റോഡിന്‍റെ ഒരു വശവും തകര്‍ന്നിട്ടുണ്ട്.

പാറക്കല്ലുകള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇതിന് സമീപത്തായി മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

ഗ്യാപ് റോഡ് വീതി കൂട്ടിയതിന് ശേഷം ഏഴാം തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിയിഞ്ഞിട്ടില്ല. ജില്ലയിൽ ശക്തമായ മഴയില്‍ വ്യാപാക നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Also Read: വയനാട് ഉരുള്‍പൊട്ടല്‍: 'ചൂരല്‍മലയില്‍ അടിയന്തര ഓപറേഷന്‍ സെൻ്ററുകള്‍ സജ്ജം': എകെ ശശീന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.