ETV Bharat / state

രണ്ടാമത്തെ വലിയ സുർക്കി അണക്കെട്ട്; തുംഗഭദ്ര മുന്നറിയിപ്പോ ദുഃസൂചനയോ? മുല്ലപ്പെരിയാറിൽ ആശങ്കയേറുന്നു - Mullaperiyar Dam Safety Anxiety

author img

By ETV Bharat Kerala Team

Published : Aug 12, 2024, 2:24 PM IST

മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ എത്രയും പെട്ടെന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ ദുരന്തം തന്നെയാകും ഉണ്ടാവുക എന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ. തുംഗഭദ്ര അണക്കെട്ടിലെ അപകടം, മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും വർധിപ്പിച്ചിരിക്കുകയാണ്.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ  TUNGABHADRA DAM GATE CHAIN SNAPS  BP JOSE PULIKKAL ON MULLAPERIYAR  SAFETY OF MULLAPERIYAR DAM
METHRAN JOSE PULIKKAL (ETV Bharat)
ഫാദര്‍ ജോയി നിരപ്പേല്‍ (ETV Bharat)

ഇടുക്കി: "15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ സര്‍ക്കാരുകള്‍ നിരോധിക്കുന്നില്ലേ. പിന്നെ കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചു പണിയാന്‍ മടിക്കുന്നതെന്തിനാണ്". മുല്ലപ്പെരിയാര്‍ സമര സമിതി രക്ഷാധികാരി ഫാദര്‍ ജോയി നിരപ്പേല്‍ ചോദിക്കുന്നു. വയനാട് ഉരുള്‍ പൊട്ടലിന്‍റേയും കര്‍ണാടകയിലെ തുംഗഭദ്ര അണക്കെട്ടിലെ അപകട വാര്‍ത്തയുടേയും പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിന്‍റെ സമീപ പ്രദേശങ്ങളിലും ഭീതി പരക്കുകയാണ്.

"ഭ്രംശ മേഖലയിലാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ട് നില്‍ക്കുന്ന സ്ഥലം 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുള്ള മേഖലയാണ്. കഴിഞ്ഞ കുറച്ചു കാലത്തിനിടെ 35- 40 ചെറു ചലനങ്ങള്‍ ഡാമിന്‍റെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായി. ഈ അണക്കെട്ടിന്‍റെ ആയുസ് കഴിഞ്ഞതാണ്. കാലഹരണപ്പെട്ട ബലഹീനമായ ഡാം എത്രയും പെട്ടെന്ന് പുതുക്കിപ്പണിയണം. വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ തടയാൻ ആര്‍ക്കും കഴിഞ്ഞില്ലല്ലോ.

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഒക്കെയുണ്ടായിട്ടും നൂറുകണക്കിന് ജീവന്‍ അപഹരിക്കപ്പെട്ടില്ലേ. ആര്‍ക്കെങ്കിലും തടയാനായോ. സുരക്ഷയാണ് പ്രധാനം. ജീവന്‍ പോയാല്‍ പിന്നെ എന്ത് കാര്യം. ജീവനും സ്വത്തിനും സംരക്ഷണം കിട്ടണം. അത് ആരുടേയും ഔദാര്യമല്ല, അവകാശമാണ്. മുല്ലപ്പെരിയാര്‍ സമരസമിതി രക്ഷാധികാരി ഫാദര്‍ ജോയി നിരപ്പേല്‍ പറഞ്ഞു.

തുംഗഭദ്രയില്‍ നടന്നത്

കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര അണക്കെട്ടിലെ അപകടം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നത്. രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിലാകെ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ഡാമിൽ നിന്ന് വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. ആകെ 33 ഗേറ്റുകളാണ് തും​ഗഭദ്രയ്ക്ക് ഉള്ളത്. ഡാമിന്‍റെ 19-ാമത്തെ ഗേറ്റിൻ്റെ ചങ്ങലയാണ് കഴിഞ്ഞദിവസം പൊട്ടി വീണത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നിരിക്കുകയാണ്.

സമാനതകള്‍ ഏറെ

തുംഗഭദ്രയും മുല്ലപ്പെരിയാറും രണ്ട് സംസ്ഥാനങ്ങളിലുള്ള ഡാമുകളാണെങ്കിലും സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ സമാനമാണ്.വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാർ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിലെ അപകടം കൂടി പുറം ലോകം അറിയുന്നത്.

മുല്ലപ്പെരിയാർ കഴിഞ്ഞാലുള്ള വലിയ സുർക്കി അണക്കെട്ടാണ് തും​ഗഭ​​ദ്ര. ഈ അണക്കെട്ടുകൾ രണ്ടും നിർമ്മിച്ചിരിക്കുന്നത് സുർക്കി മോർട്ടാർ ഉപയോഗിച്ചാണ്, ചെളിയും ചുണ്ണാമ്പുകല്ലും ചേർന്ന മിശ്രിതമാണ് നിർമാണ സമയത്ത് ഉപയോഗിച്ചിരുന്നത്. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കലിൽ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിന്‍റെ അടിത്തറ.

സുർക്കി കൊണ്ട് നിർമിച്ച ഡാമുകൾക്ക് ഉറപ്പ് കൂടുതലാണെന്ന് പറയുമ്പോഴും 2016 ൽ മഹാരാഷ്ട്രയിലെ മഹാഡിൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലം ഒലിച്ചുപോയിരുന്നു എന്നതും ഓർക്കേണ്ട ഒരു വസ്‌തുതയാണ്. 88 വർഷം പഴക്കമുള്ള പാലമാണ് അന്ന് ഒലിച്ചു പോയത്. ഇതിന് ശേഷമാണ് സുർക്കി നിർമിത ഡാമുകളിലൊന്നായ തും​ഗഭ​ദ്രയും ഇപ്പോൾ അപകട ഭീഷണി ഉയർത്തിയിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ ഉയരുന്ന ആശങ്ക

കർണാടകയിൽ അപകട ഭീഷണി ഉയർത്തിയത് തും​ഗഭ​ദ്രയാണെങ്കിൽ കേരളത്തിൽ ഭീതി പരത്തുന്നത് മുല്ലപ്പെരിയാറാണ്. ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കർണാടകയിലെ ഡാമിന്‍റെ ഷട്ടറുകളെ ബാധിച്ച തകർച്ച കേരളത്തിന് ഒരു ദുഃസൂചനയാണോ അതോ മുന്നറിയിപ്പാണോ?

കേരളത്തിന്‍റെ ജലബോംബായ മുല്ലപ്പെരിയാർ ഡാമിന്‍റെയും തുംഗഭദ്ര ഡാമിന്‍റെയും സമാനതകൾ തന്നെയാണ് അങ്ങനെ പറയാനുള്ള കാരണവും. കാലപ്പഴക്കം തുംഗഭദ്ര അണക്കെട്ടിന്‍റെ ഷട്ടറുകളെ ബലഹീനമാക്കിയതിൽ കർണാടകയിലെ 4 ജില്ലകൾ ആശങ്കപ്പെടുമ്പോഴും അതിലും വലിയ ദുരന്ത സാഹചര്യമാകും കേരളം അഭിമുഖീകരിക്കേണ്ടി വരിക.

ഡാമിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്തിപ്രാപിക്കുമ്പോൾ മുല്ലപ്പെരിയാർ എല്ലാവരിലും ഉണ്ടാക്കുന്ന ഭീതി വളരെ വലുതാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകൾ പൂർണമായും തുടച്ചു മാറ്റാൻ ശേഷിയുള്ള, കേരളത്തിന്‍റെ ഘടനയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു വലിയ അപകടമാണ് മുല്ലപ്പെരിയാറിൽ കാത്തിരിക്കുന്നത്.

മുല്ലപ്പെരിയാർ ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ൽ സുപ്രീം കോടതി നിയോഗിച്ച ജസ്‌റ്റിസ് എ എസ് ആനന്ദ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് 2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയത്. മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണം എന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്‌തിട്ടുണ്ട്.

ആശങ്ക പങ്കുവച്ച് ബിഷപ്പും

മുല്ലപ്പെരിയാർ ഒരു ജല ബോംബാണെന്നത് യഥാർഥ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ജോസ് പുളിക്കൽ പറഞ്ഞു. കേന്ദ്ര സർക്കാരും കേരള തമിഴ്‌നാട് സർക്കാരും ഒരുമിച്ചു ചർച്ച ചെയ്‌ത് വിഷയത്തിന് പരിഹാരം ഉണ്ടാക്കണം. എത്രയും വേഗം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ചിന്തിക്കാൻ കഴിയാത്ത ദുരന്തം ഉണ്ടാകുമെന്നും ബിഷപ്പ് ജോസ് പുളിക്കൽ വ്യക്തമാക്കി. കേരളത്തിന്‌ സുരക്ഷ തമിഴ്‌നാടിന് ജലം എന്ന തത്വത്തിൽ ചർച്ചകൾ ഉടൻ ഉണ്ടാകണമെന്നും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ഇടുക്കി കട്ടപ്പനയിൽ പറഞ്ഞു.

മെത്രാന്‍ ജോസ് പുളിക്കല്‍ സംസാരിക്കുന്നു (ETV Bharat)

പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു

വയനാട് ഉരുൾപൊട്ടലും തും​ഗഭ​​​​ദ്ര അണക്കെട്ടിലെ അപകടവുമെല്ലാം മുല്ലപ്പെരിയാറിൽ ആശങ്കയേറ്റുകയാണ്. മുല്ലപ്പെരിയാര്‍ സമരസമിതി സ്വാതന്ത്ര്യ ദിനത്തില്‍ വിപുലമായ പ്രക്ഷോഭ പരിപാടികളാണ് ആലോചിക്കുന്നത്. മുല്ലപ്പെരിയാർ സമരം വീണ്ടും ശക്തമാകുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തെ ഗൗരവമായി കാണണം എന്ന ആവശ്യമാണ് സമര സമിതി ഉയർത്തുന്നത്.

ഉപ്പുതറയിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ സമരസമിതി രക്ഷാധികാരി ഫാദർ ജോയി നിരപ്പേൽ ഉദ്ഘാടനം ചെയ്‌തു. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണം എന്ന ആവശ്യമാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്. ആഗസ്റ്റ് 15 ന് വിവിധയിടങ്ങളിൽ സർവമത പ്രാർഥനയും പ്രതിഷേധ പരിപാടികളും നടക്കും.

Also Read: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ; മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.