ETV Bharat / state

മഞ്ചേരിയിൽ എംപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് ആശുപത്രിയിൽ; സ്രവ സാമ്പിള്‍ വൈറോളജി ലാബിലേക്ക് അയച്ചു - MPox In Manjeri

author img

By ETV Bharat Kerala Team

Published : Sep 17, 2024, 10:08 AM IST

എംപോക്‌സ് (മങ്കി പോക്‌സ്) ലക്ഷണങ്ങലുമായി യുവാവ് ചികിത്സതേടി. ത്വക്‌ രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയെത്തിയതിന് പിന്നാലെയാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്

കേരളത്തിൽ മങ്കി പോക്‌സ്  മങ്കി പോക്‌സ് ലക്ഷണം  MPox In Malappuram  MPox symptoms
Representative image (ETV Bharat)
എംപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് ആശുപത്രിയിൽ (ETV Bharat)

മലപ്പുറം : മഞ്ചേരിയില്‍ എംപോക്‌സ് (മങ്കി പോക്‌സ്) രോഗ ലക്ഷണങ്ങളോടെ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനെയാണു നിരീക്ഷണത്തിലാക്കിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ രാവിലെയാണ് ഇയാൾ ആശുപത്രിയിലെ ത്വക്‌ രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.

Also Read : മലപ്പുറത്തെ നിപ; 'സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍, 104 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍': വീണ ജോര്‍ജ് - Nipah death Malappuram

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.