ETV Bharat / state

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഒന്‍പതാം വളവിന് സമീപം - car caught fire in thamarassery

author img

By ETV Bharat Kerala Team

Published : Jul 10, 2024, 8:43 AM IST

താമരശ്ശേരി പൊലീസും കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  CAR CAUGHT FIRE  RUNNING CAR CAUGHT FIRE
തീ അണക്കുന്ന ഫയര്‍ഫോഴ്‌സ് സംഘം (Etv Bharat)
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു (Etv Bharat)

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒൻപതാം വളവിന് താഴെവച്ച് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കെ കാറിന് മുന്നില്‍ നിന്ന് പുക ഉയരുന്നതു കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.

ഉടന്‍തന്നെ തീ ആളിക്കത്തി. മലപ്പുറം സ്വദേശിയുടെ കാറാണ് കത്തിയത്. ഇവർ വയനാട്ടിലേക്ക് പോവുകയായിരുന്നു.

വിവരമറിഞ്ഞ് താമരശ്ശേരി പൊലീസും കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ അണച്ചു. എന്നാൽ അപ്പോഴേക്കും കാര്‍ പൂർണമായും കത്തിനശിച്ചിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം. കാറിന് തീ പിടിച്ചതിനെത്തുടർന്ന് ചുരത്തിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തീ അണച്ചശേഷം കാർ നീക്കിയതിനെ തുടർന്നാണ് ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചത്.

Also Read:സമയോചിത ഇടപെടല്‍; ഓടിക്കൊണ്ടിരിക്കവെ തീപിടിച്ച കാറില്‍ നിന്നും യുവതി രക്ഷപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.