എറണാകുളം: മലയാള ചലച്ചിത്ര സംവിധായകൻ യു വേണുഗോപൻ അന്തരിച്ചു. 70 വയസ്സായിരുന്നു. ഏറെ നാളായി അർബുദ ബാധയെ തുടർന്നുള്ള ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
കുസൃതിക്കുറപ്പ്, ഷാർജ ടു ഷാർജ, സ്വർണം, ചൂണ്ട, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ ചേർത്തലയിലുള്ള വീട്ടിലെത്തിക്കുന്നത്. ഇന്ന് മരിക്കുകയായിരുന്നു.
ALSO READ: റാമോജി റാവുവിന്‍റെ ദീപ്‌തസ്‌മരണകളില്‍ ഇടിവി ഭാരത്: തിരുവനന്തപുരത്തും കോഴിക്കോടും അനുസ്‌മരണ ചടങ്ങ്