തൃശൂര്‍: ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ തിരുവനന്തപുരം കാട്ടാക്കട താലൂക്ക് വീർണകാവ് വില്ലേജ് പന്നിയോട് ദേശത്ത് കുന്നിൽ വീട്ടിൽ ലതയെ (45) കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ നിധിൻ കെവിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌തു.
കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന തിരുവനംന്തപുരം സ്വദേശിയായ ഹരികൃഷ്‌ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ട് എന്ന് എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. പ്രതി ലതയുടെ കൈവശം ഉണ്ടായിരുന്ന ഹാൻ്റ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജയിലിനുള്ളിൽ കിടക്കുന്ന പ്രതികൾക്ക് മയക്ക് മരുന്നുകൾ എത്തിക്കാൻ സ്ത്രീകളെ ഉപയോഗിക്കുന്നത് പരിശോധന മറി കടക്കാനാണ്. അതിനെയാണ് ജയിൽ അധികൃതരും കോലഴി എക്സൈസും ചേർന്ന് തകർത്തത്. ശരീരത്തിൽ ഒളിപ്പിച്ചും മയക്ക് മരുന്ന് കടത്താൻ ശ്രമിക്കാറുണ്ട്.
80 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്‌ടർ ശ്രീ കെ.എം. സജീവ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ സുധീർകുമാർ എം.എസ്., ജിതേഷ് കുമാർ എം.എസ്., വനിത സിവിൽ എക്സൈസ് ഓഫിസർമാരായ അമിത.കെ, സോന ഉണ്ണി വി.സി. എന്നിവര്‍ ചേര്‍ന്നാണ് ലതയെ പിടികൂടിയത്.
Also Read: വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍; 1.150 കിലോഗ്രാം കണ്ടെടുത്തു