ETV Bharat / state

മാസപ്പടി വിവാദം: സിഎംആർഎല്‍ ഫോറൻസിക് ഓഡിറ്റ്; കെഎസ്ഐഡിസിയുടെ ആവശ്യം മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് ആര്‍ഒസി - Monthly Quota Controversy Updates - MONTHLY QUOTA CONTROVERSY UPDATES

മാസപ്പടി കേസില്‍ സിഎംആർഎൽ കമ്പനിയുടെ ഫോറൻസിക് ഓഡിറ്റിന് കെഎസ്ഐഡിസി ആവശ്യപ്പെട്ടത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്.

മാസപ്പടി കേസ് കെഎസ്ഐഡിസി  രജിസ്ട്രാർ ഓഫ് കമ്പനീസ് മാസപ്പടി  Monthly Quota Controversy  Latest News In Kerala
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 24, 2024, 8:21 PM IST

എറണാകുളം : മാസപ്പടി കേസില്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയുടെ ഫോറൻസിക് ഓഡിറ്റിന് കെഎസ്ഐഡിസി ആവശ്യപ്പെട്ടത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി). സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തെ തുടർന്ന് വിഷയം പരസ്യമായതിന് ശേഷം മാത്രമാണ് നടപടിയെടുത്തതെന്ന് ആര്‍ഒസി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി, സിഎംആര്‍എല്‍ കെഎസ്ഐഡിസി എന്നിവയെക്കുറിച്ച് എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്‌ത കെഎസ്ഐഡിസിയുടെ ഹർജിയിൽ ആര്‍ഒസി സത്യവാങ്മൂലം സമർപ്പിച്ചു. ബോർഡ് ചർച്ചകൾ കെഎസ്ഐഡിസിയുടെ കോർപറേറ്റ് ഭരണത്തിലെ ബലഹീനതകൾ തുറന്നുകാട്ടുന്നതാണെന്ന ആര്‍ഒസി ചൂണ്ടിക്കാട്ടി.

സിഎംആര്‍എല്ലിന്‍റെ രേഖകള്‍ 2019 ജനുവരി 25ന് പിടിച്ചെടുത്തെങ്കിലും കെഎസ്ഐഡിസിയുടെ ആദ്യ പ്രതികരണം വരുന്നത് 2023 ഓഗസ്റ്റ് 14ന് മാത്രമാണെന്നും ആര്‍ഒസി പറഞ്ഞു. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരം കെഎസ്ഐഡിസി അന്വേഷണത്തെ പിന്തുണയ്ക്കണമെന്ന് ആർഒസി വ്യക്തമാക്കി.

കാലതാമസമുണ്ടായാല്‍ കെഎസ്ഐഡിസിയുടെ വിവരണത്തിൽ സംശയം ഉണ്ടാകും. പൊതുജനങ്ങൾക്ക് മുന്നിൽ സ്ഥാപനത്തിന്‍റെ പ്രശസ്‌തി സംരക്ഷിക്കാനായി സർക്കാർ ഏജൻസിയുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനും കമ്പനിക്ക് കഴിയില്ലെന്ന് ആര്‍ഒസി വ്യക്തമാക്കി. മാസപ്പടി കേസില്‍ കെഎസ്ഐഡിസിയും വസ്‌തുതകൾ മറച്ചുവച്ചുവെന്നും ആർഒസി ആരോപിച്ചു.

ഒരു പ്രൊമോട്ടർ എന്ന നിലയിൽ 13.4 ശതമാനം ഓഹരിയുള്ള സിഎംആര്‍എല്ലിന്‍റെ രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ് കെഎസ്‌ഐഡിസി എന്നും കെഎസ്‌ഐഡിസിയുടെ ഒരു നോമിനി സിഎംആര്‍എല്ലിന്‍റെ ബോർഡിൽ എപ്പോഴും ഉണ്ടെന്നും പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് ആരോപിച്ചു.

കെഎസ്ഐഡിസിയുടെ ബോർഡിലെ നോമിനി ഡയറക്‌ടർ ക്രമക്കേടുകൾ കെഎസ്ഐഡിസിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതായിരുന്നു. ഇത്തരമൊരു പരിപാടിയിൽ സിഎംആർഎല്ലിനെതിരെ കെഎസ്ഐഡിസി നിലപാട് സ്വീകരിക്കേണ്ടതായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Also Read : മാസപ്പടി കേസ്: കുഴൽനാടന്‍റെ ഹർജിയിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈകോടതി; കേസ് പരിഗണിക്കുന്നത് മാറ്റി - Kuzhal nadan on masappadi case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.