എറണാകുളം : 10 കോടിയുടെ മൺസൂൺ ബംബർ ലോട്ടറി മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്. മൂവാറ്റുപുഴ ധനലക്ഷ്‌മി ലോട്ടറി ഏജൻസിയിൽ നിന്നും അവസാന നിമിഷം വിറ്റ MD 7695 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. മൂവാറ്റുപുഴ കെഎസ്ആർടിസി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്‌മി ലോട്ടറി ഏജൻസിയിൽ നിന്നും ഇന്നു മാത്രം നൂറിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിൽ ഉൾപ്പെട്ട ടിക്കറ്റാണ് സമ്മാനം നേടിയതെന്ന് ധനലക്ഷ്‌മി ലോട്ടറി ഏജൻസി ഉടമ ശ്യാം ശശി പറഞ്ഞു.
നിരവധി ആളുകൾ ഇന്ന് ടിക്കറ്റ് എടുക്കാൻ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ഭാഗ്യവാൻ ആരാണെന്ന് അറിയില്ലെന്ന് ശ്യാം പറഞ്ഞു. ജില്ല ലോട്ടറി ഓഫിസിൽ നിന്നാണ് ഏജൻസി ടിക്കറ്റ് എടുത്ത്.
350ല്‍ അധികം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ഇത്തവണ ഇവിടെ നിന്നും വില്‍പ്പന നടത്തിയത്. കഴിഞ്ഞ ഓണം ബമ്പറിലെ ഒരു കോടിയുടെ സമ്മാനം ഒരു നമ്പറിൻ്റെ വിത്യാസത്തിൽ നഷ്ട്ടമായിരുന്നു. എന്നാൽ ഇത്തവണ ഭാഗ്യം പതിൻമടങ്ങായി തിരിച്ചെത്തിയതിൻ്റെ സന്തോഷത്തിലാണ് ശ്യാം.
വർഷങ്ങളായി ലോട്ടറി വ്യാപാര രംഗത്തുള്ള ശ്യാമിന് മൂന്ന് ലോട്ടറി സ്റ്റാളുകളാണ് മൂവാറ്റുപുഴയിലുള്ളത്. ഒന്നാം സമ്മാനമായ പത്തു കോടിക്ക് പുറമെ പ്രോത്സാഹന സമ്മാനം ആയ നാല് ടിക്കറ്റുകളും ധനലക്ഷ്‌മി ലോട്ടറി ഏജൻസിയിൽ നിന്നാണ് വില്‍പ്പന നടത്തിയ ടിക്കറ്റുകൾക്കാണ് ലഭിച്ചത്.
Also Read: 12 കോടിയുടെ ഭാഗ്യവാന്‍ ആലപ്പുഴയില്‍? ഒന്നാം സമ്മാനം ഈ നമ്പറിന്