ETV Bharat / state

ഓൺലൈൻ ജോലിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തു; ഒന്നാം പ്രതി ഹരിയാന സ്വദേശി പിടിയിൽ - MONEY FRAUD OFFERING ONLINE JOB - MONEY FRAUD OFFERING ONLINE JOB

പത്തനംതിട്ട സ്വദേശിയിൽ നിന്നും 5,14,533 രൂപയാണ് തട്ടിപ്പ് സംഘം ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിയെടുത്തത്.

MONEY FRAUD PATHANAMTHITTA  പണം തട്ടിപ്പ്  PATHANAMTHITTA  ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്
Akhil (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 9:49 PM IST

പത്തനംതിട്ട : ഓൺലൈൻ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അഖിൽ പൊലീസിൻ്റെ പിടിയിലായി. ഹരിയാനയിലെ ഗുരുഗ്രാം ജില്ല ജയിലിൽ ആറ് മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹരിയാന ഭിവനി ഹുഡാ സെക്‌ടർ 13, ഹൗസ് നമ്പർ 588 ൽ താമസിക്കുന്ന അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

ഉത്തർപ്രദേശിലും ഹരിയാനയിലും ഇയാൾക്ക് സമാന കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജോമോൻ വർഗീസിൻ്റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. എന്നാൽ പണം നൽകിയതിന് ശേഷം ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്‌തില്ല. കഴിഞ്ഞവർഷം ഡിസംബർ 24 ന് ആണ് ഓൺലൈൻ ജോലി നൽകാമെന്ന് പറഞ്ഞ് ഫോണിലൂടെ ബന്ധപ്പെടുന്നത്.

തുടർന്ന് ഈ വർഷം ജനുവരി 10 മുതൽ പലതവണയായാണ് വിവിധ അക്കൗണ്ടുകളിൽ നിന്ന് ഇത്രയും പണം പ്രതികൾ തട്ടിയത്. രണ്ട് അക്കൗണ്ടുകളിലൂടെ അഖിൽ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിച്ചു.

പൊലീസ് കസ്റ്റഡിക്കായുള്ള കോയിപ്രം പൊലീസിൻ്റെ അപേക്ഷ ഗുരുഗ്രാം സിജെഎം കോടതി അനുവദിച്ചതിനെ തുടർന്നാണ് നടപടി. പണം നഷ്‌ടപ്പെട്ടെന്ന് കാണിച്ച് മാർച്ച്‌ 18 ന്‌ ആണ് കോയിപ്രം പൊലീസിൽ ജോമോൻ പരാതി നൽകിയത്. തുടർന്ന് എസ്ഐ സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പൊലീസ് ഇൻസ്‌പെക്‌ടർ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കീഴ്‌വായ്‌പ്പൂർ എസ്ഐ സതീഷ് ശേഖർ, തിരുവല്ല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിനു കുമാർ, കോയിപ്രം സിപിഒ അരുൺകുമാർ തുടങ്ങിയവരാണ്‌ അന്വേഷണസംഘത്തിലുള്ളത്.

Also Read: ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസ്: മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.