ETV Bharat / state

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; എസ്ഐക്ക് ആറ് വർഷം കഠിനതടവും പിഴയും - SI sentenced to six years - SI SENTENCED TO SIX YEARS

16 കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 54 കാരനായ മുൻ എസ് ഐയ്ക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ.

MOLESTING CASE  പതിനാറ് കാരിയെ പീഡിപ്പിച്ച കേസ്  എസ്ഐക്ക് കഠിനതടവും പിഴയും  SI SENTENCED TO SIX YEARS
case of molesting a 16-year-old girl; SI sentenced to six years rigorous imprisonment and fine
author img

By ETV Bharat Kerala Team

Published : Apr 29, 2024, 8:11 PM IST

തിരുവനന്തപുരം: 16 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോലിക്കോട് സ്വദേശിയായ എസ് ഐയ്ക്ക് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്‌ജി ആർ രേഖ ഉത്തരവിട്ടു.

2019 നവംബർ 26 ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിലെ സംഭവം നടക്കുന്നത്. സംഭവകാലത്ത് പ്രതി റെസിഡൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റും കുട്ടി ചിൽട്രൻസ് ക്ലബിൻ്റെ പ്രസിഡൻ്റും ആയിരുന്നു. റെസിഡൻസ് അസോസിയേഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ പ്രതിയുടെ വീട്ടിൽ വിളിച്ച് വരുത്തുകയായിരുന്നു.

പ്രതിയുടെ മകൾ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടിൽ പോയത്. ലിസ്റ്റ് വാങ്ങുതിനിടെയാണ് പ്രതി കുട്ടിയെ മടിയിൽ പിടിച്ച് ഇരുത്തി കടന്ന് പിടിച്ചത്. കുട്ടി പെട്ടന്ന് കൈതട്ടി മാറ്റി വീട്ടിൽ നിന്ന് ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തിൽ പിണങ്ങരുത് എന്ന് പറഞ്ഞു.

സംഭവത്തിൽ ഭയന്ന കുട്ടി അന്നേ ദിവസം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം കുട്ടി സ്‌കൂളിലെ അധ്യാപികയോട് ഈ വിവരം വെളിപെടുത്തുകയും പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് പറയുകയും ചെയ്‌തു. തുടർന്ന് അധ്യാപികയാണ് സംഭവം പൊലീസിൽ അറിയിച്ചത്. സംഭവം സമയത്ത് പ്രതി ബോബ് ഡിറ്റെക്ഷൻ സ്ക്വാഡിലെ സബ് ഇൻസ്പെക്‌ടറായിരുന്നു. സംഭവത്തിന് ശേഷം കേസ് എടുത്തതിനെ തുടർന്ന് പ്രതിയെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയ് മോഹൻ ആർ എസ്, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.

Also Read: പൂർവ വിദ്യാർഥിനിക്ക് പീഡനം; ചെന്നൈ കലാക്ഷേത്ര നൃത്തവിദ്യാലയത്തിലെ മുൻ പ്രൊഫസർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.