ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച് വിശകലനം നടക്കുകയാണെന്ന് എംഎം മണി എംഎല്‍എ. ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി എംഎല്‍എ.
ഇടുക്കി ഉൾപ്പെടെയുള്ള 20 ലോക്‌സഭ മണ്ഡലങ്ങളെ കുറിച്ചും പാർട്ടി സംസ്ഥാന കമ്മിറ്റി വിശദമായ ചർച്ചയും വിശകലനവും നടത്തും. സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ചുള്ള വിശദ പഠനം നടത്തും. കാരണങ്ങള്‍ വ്യക്തമാകുന്ന മുറയ്‌ക്ക് ജനങ്ങളെ അറിയിക്കുകയും ചെയ്യും. സംസ്ഥാന കമ്മിറ്റി കൂടിയിട്ടില്ല. അതില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കേരള കോണ്‍ഗ്രസിന്‍റെ വോട്ട് ഗുണകരമായിട്ടുണ്ടോയെന്ന ചോദ്യത്തിന് അവരുടെ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് എങ്ങനെ തനിക്കിപ്പോള്‍ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. അത്തരം കാര്യങ്ങള്‍ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമെ പറയാനാകൂവെന്നും എംഎം മണി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. ഇതിന് മുമ്പും അത് അങ്ങനെ തന്നെയാണ്. ഇത്തവണ അത് അല്‍പ്പം കൂടുതല്‍ വന്നുവെന്നാണ് തോന്നുന്നതെന്നും എംഎം മണി എംഎല്‍എ പറഞ്ഞു.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം: രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍