ഇടുക്കി : കാട്ടാന അടക്കമുള്ള വന്യജീവികളുടെ ആക്രമണം തടയാന്‍ സര്‍ക്കാരും വനം വകുപ്പും ഫലപ്രദമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് എംഎല്‍എ എംഎം മണി. കൊലയാളികളായ വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു എംഎം മണി.
നിരന്തരം മനുഷ്യരെ കൊല്ലുകയാണെങ്കില്‍ പിന്നെ അത്തരം മൃഗങ്ങളെ വച്ചുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ട് കൊല്ലുന്നതില്‍ തെറ്റില്ല. ഏത് മാര്‍ഗം സ്വീകരിച്ചാണെങ്കിലും സര്‍ക്കാരും വനം വകുപ്പും പൊലീസും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.