ETV Bharat / state

'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണത്തിന് കേരളത്തെ അനുവദിക്കരുത്'; കേന്ദ്രത്തിന് കത്തയച്ച് എം കെ സ്‌റ്റാലിന്‍ - MK Stalin Against Kerala - MK STALIN AGAINST KERALA

മുല്ലപ്പെരിയാറിലെ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ തമിഴ്‌നാട്. നിര്‍മാണം അനുവദിക്കരുതെന്ന് കേന്ദ്രത്തിന് കത്തയച്ചു. അതേസമയം നിര്‍മാണ നീക്കങ്ങളുമായി കേരളം മുന്നോട്ട്.

MULLAPERIYAR NEW DAM CONSTRUCTION  STALIN AGAINST KERALA  മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട്  കേരളത്തിനെതിരെ തമിഴ്‌നാട്
Mullaperiyar Dam, CM MK Stalin (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 8:07 PM IST

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍റെ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. അണക്കെട്ട് നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി തേടാനിരിക്കേ കേരളത്തിന്‍റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പാരിസ്ഥിതി മന്ത്രാലയത്തിന് സ്‌റ്റാലിന്‍ കത്തയച്ചു. തമിഴ്‌നാട് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് സ്‌റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കേരളം പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ തങ്ങള്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കത്തില്‍ പറയുന്നു. അണക്കെട്ട് നിര്‍മാണത്തിന് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം പാരിസ്ഥിതിക മന്ത്രാലയം വിദഗ്‌ധ സിമിതിയുടെ യോഗത്തില്‍ പരിഗണന വിഷയമായി ഉള്‍പ്പെടുത്തിയതാണ് തമിഴ്‌നാടിന്‍റെ പ്രതിഷേധത്തിന് കാരണമായത്. അണക്കെട്ട് നിര്‍മാണത്തിനുള്ള വിശദമായ പ്രൊജക്‌ട്‌ റിപ്പോര്‍ട്ട് ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് കേരളത്തിന്‍റെ നീക്കം.

പുതിയ അണക്കെട്ടിന്‍റെ നിര്‍മാണത്തിന് 7 വര്‍ഷം വേണമെന്നാണ് ജലസേചന വകുപ്പിന്‍റെ നിഗമനം. എന്നാല്‍ അടിയന്തരമായി ഡാം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തല്‍. അണക്കെട്ടിന്‍റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്‍റെ അനുമതി എന്നിവയാണ് വേണ്ടത്. പീരുമേടിലെ കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇവിടെ നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

Also Read: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, വിഴിഞ്ഞം തുറമുഖം 2024 അവസാനത്തോടെ ; നയപ്രഖ്യാപനത്തില്‍ നിർണായക പ്രഖ്യാപനങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.