ETV Bharat / state

സൂക്ഷ്‌മ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പ്രത്യേക സെമിനാര്‍ കൊച്ചിയിൽ

14 ജില്ലകളിലും കമ്മീഷന്‍റെ മൂന്ന് അംഗങ്ങൾ സിറ്റിംഗ് നടത്തുമ്പോൾ ലഭിക്കുന്ന പരാതിയിൽ കൂടുതലായി വരുന്നത് നീതി നിഷേധം, അവകാശ നിഷേധം എന്നിവ സംബന്ധിച്ചവയാണ്. അത് ലഭിക്കുന്ന പല പരാതികൾക്കും ശരിയായ തീർപ്പ് കൽപ്പിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത് - ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ എ.എ. റഷീദ്

സൂക്ഷ്‌മ ന്യൂനപക്ഷം  പ്രത്യേക സെമിനാര്‍ കൊച്ചിയിൽ  Minority Commission  special seminar  rights of minorities
A special seminar of Minority Commission in Kochi
author img

By ETV Bharat Kerala Team

Published : Feb 3, 2024, 6:16 PM IST

Updated : Feb 3, 2024, 7:35 PM IST

സൂക്ഷ്‌മ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി പ്രത്യേക സെമിനാര്‍ കൊച്ചിയിൽ

എറണാകുളം: സൂക്ഷ്‌മ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് ന്യൂനപക്ഷ കമ്മീഷന്‍റെ പ്രത്യേക സെമിനാര്‍ കൊച്ചിയിൽ. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് സെമിനാർ ഉദ്ഘാടനം ചെയ്‌തു.

സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങൾക്കെതിരെ നടക്കുന്ന നീതി നിഷേധങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ, ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ പരിഹരിച്ച് അവരുടെ ഉന്നമനമാണ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ. റഷീദ് അറിയിച്ചു.

സൂക്ഷ്‌മ ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം, വിദ്യാഭ്യാസം, മറ്റു സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ഈ വിഭാഗത്തിൽ പെട്ടവരുടെ വിവരശേഖരണം നടത്തുന്നതിനും ആളുകളുടെ എണ്ണം കണക്കാക്കുന്നതിനും കേരള മീഡിയ അക്കാദമിയുമായി ചേർന്ന് സർവ്വേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തി 72 ദിവസം കൊണ്ട് അക്കാദമി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സൂക്ഷ്‌മ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പല ഭാഗത്തായി കിടക്കുന്ന ആളുകളെ ഒന്നിച്ച് നടത്തുന്നതിന്‍റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഇത്തരമൊരു കൂട്ടായ്‌മയ്ക്ക് ആനുകാലിക കേരളത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അവകാശ സംരക്ഷണങ്ങളെ കുറിച്ച് ഇവർ ഒറ്റയ്ക്കായി പറയുന്ന കാര്യങ്ങൾ ഒരു പൊതുവിടത്തിൽ വന്ന് അവതരിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.

14 ജില്ലകളിലും കമ്മീഷന്‍റെ മൂന്ന് അംഗങ്ങൾ സിറ്റിംഗ് നടത്തുമ്പോൾ ലഭിക്കുന്ന പരാതിയിൽ കൂടുതലായി വരുന്നത് നീതിനിഷേധം, അവകാശനിഷേധം എന്നിവ സംബന്ധിച്ചവയാണ്. അത് ലഭിക്കുന്ന പല പരാതികൾക്കും ശരിയായ തീർപ്പ് കൽപ്പിക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നത്.

ജൈന വിഭാഗത്തിൽ പെടുന്നവർ കൂടുതലായി ജീവിക്കുന്ന വയനാട് ജില്ലയിൽ ഈ വിഭാഗത്തിനായി സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കമ്മീഷൻ എല്ലാവിധ പിന്തുണയും നൽകും (A special seminar of Minority Commission in Kochi).

പത്തനംതിട്ട ജില്ലയിൽ ബുദ്ധ വിഭാഗത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ വിഭാഗത്തിൽപ്പെട്ടവരുടെ സംസ്‌കാരം ചേർത്തുപിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ല. അടുത്ത അധ്യയന വർഷം ഇത് തുടർന്ന് പ്രവർത്തിക്കുന്നതിനുള്ള എല്ലാ പിന്തുണയും കമ്മീഷൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗങ്ങളുടെ നൂറ്റമ്പതോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. കേരള മഹാബോധി മിഷൻ ചെയർമാൻ എൻ. ഹരിദാസ് ബോധ്, എയിംബസ് പ്രബുദ്ധ ഭാരതസംഘി, സംസ്ഥാന സെക്രട്ടറി വിജയൻ മാമ്മൂട്, ജൈൻ സേവാസമാജം ഡയറക്ടർ സി. മഹേന്ദ്രകുമാർ, സിഖ് ഗുരുദ്വാരയെ പ്രതിനിധീകരിച്ച് അവതാർ സിംഗ്, കേരള ബുദ്ധിസ്റ്റ് കൗൺസിൽ കൺവീനർ ബിനോജ് ബാബു, വയനാട് ജൈൻ സംഘ് പ്രതിനിധി എം.എ രാജേഷ് തുടങ്ങിയവർ സെമിനാറില്‍ സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിച്ചു.

'തുടർന്ന് ന്യൂന പക്ഷ സമൂഹവും വിജ്ഞാനതൊഴിലും' എന്ന വിഷയത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ റിജിയണൽ പ്രോജക്‌ട് മാനേജർ നീതു സത്യനും 'ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ' എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസയും വിഷയാവതരണം നടത്തി.

'കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്‌ട് എന്ത്? എന്തിന്?' എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മി ഷൻ അംഗം എ. സൈഫുദ്ദീൻ ഹാജിയും വിഷയാവതരണം നടത്തി. ന്യൂനപക്ഷ കമ്മിഷൻ മെമ്പർ സെക്രട്ടറി എച്ച്. നിസാറും സെമിനാറിൽ സംബന്ധിച്ചു.

Last Updated : Feb 3, 2024, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.