ETV Bharat / state

മാങ്കാവില്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍ - GANJA SEIZED IN MANKAVU

പ്രതികൾ ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് എത്തിച്ചിരുന്നു. ഇവരില്‍ നിന്നും കഞ്ചാവ്‌ കൈപ്പറ്റുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ്.

GANJA ARREST IN MANKAVU  മാങ്കാവ്‌ കഞ്ചാവ് വിൽപന  കഞ്ചാവ്  GANJA SEIZED FROM MIGRANT WORKER
Accused in Ganja case (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 2:51 PM IST

കോഴിക്കോട്‌: ഒഡിഷയില്‍ നിന്നെത്തിച്ച ആറ് കിലോ കഞ്ചാവുമായി രണ്ട്‌ അതിഥി തൊഴിലളികള്‍ പിടിയില്‍. ഒഡിഷ സ്വദേശികളായ ബിഹാറ ചരണ്‍ സേത്തി (48), ബല്‍റാം ഗൗഡ (35) എന്നിവരെയാണ്‌ പിടികൂടിയത്‌. ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗമാണ് വൻതോതിൽ കഞ്ചാവ് കോഴിക്കോടേക്ക് എത്തിക്കുന്നത്.

മാങ്കാവ്‌ ആഴ്‌ചവട്ടം സ്‌കൂളിന്‌ സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്‌. കോഴിക്കോട്‌ ടൗണ്‍ അസിസ്‌റ്റന്‍റ് കമ്മിഷണര്‍ കെജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ഒഡിഷയില്‍ നിന്ന്‌ വന്‍തോതില്‍ കഞ്ചാവ്‌ കേരളത്തില്‍ എത്തിച്ച്‌ വില്‍പന നടത്തുന്നതായി പൊലീസിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന്‌ നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും കഞ്ചാവ്‌ കൈപ്പറ്റുന്ന മയക്കുമരുന്ന്‌ മാഫിയകളെക്കുറിച്ചും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ്‌ ഇവര്‍ ഒഡിഷയില്‍ നിന്നും വൻതോതിൽ കഞ്ചാവ്‌ കോഴിക്കോട്‌ എത്തിച്ചിരുന്നത്‌.

Also Read: മയക്ക് മരുന്ന് കടത്തിയ കേസ്: പ്രതികൾക്ക് 12 വർഷം കഠിനതടവും പിഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.